Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഇമാറാത്തി വനിതയുടെ...

ഇമാറാത്തി വനിതയുടെ ജയിൽ മോചനത്തിന്​ 40 ലക്ഷം രൂപ ദിയാദനം നൽകി ഷാർജ ഭരണാധികാരി

text_fields
bookmark_border
ഇമാറാത്തി വനിതയുടെ ജയിൽ മോചനത്തിന്​ 40 ലക്ഷം രൂപ ദിയാദനം നൽകി ഷാർജ ഭരണാധികാരി
cancel
Listen to this Article

ഷാർജ: യു.എ.ഇ സ്വദേശിയായ വനിതയുടെ ജയിൽ മോചനത്തിന്​ രണ്ട്​ ലക്ഷം ദിർഹം (40 ലക്ഷം രൂപ) ദിയാധനം അനുവദിച്ച്​ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ്​ ഡോ. സുൽത്താൻ ബിൻ മുഹമ്മദ്​ അൽ ഖാസിമി. ഷാർജ സർക്കാരിന്‍റെ റേഡിയോ പരിപാടിയിലൂടെ ഇവരുടെ ഭർത്താവ്​ സഹായം അഭ്യർത്ഥിച്ചതിനെ തുടർന്നാണ് ശൈഖ് ഡോ സുൽത്താൻ ഇടപെട്ടത്​.

കൽബയിലെ സ്ഥാപനത്തിൽ യുവാവ്​ വൈദ്യുതാഘാതമേറ്റ്​ മരിച്ചതിനെ തുടർന്നാണ്​ 59കാരി ജയിലിലായത്​. ഇവരായിരുന്നു മരിച്ചയാളുടെ സ്​പോൺസർ. മരിച്ചയാളുടെ കുടുംബത്തിന്​ ദിയാദനം നൽകാൻ കൽബ കോടതി ഉത്തരവിടുകയായിരുന്നു. ഇതേതുടർന്നാണ് 'അൽ ഖാത്ത്​ അൽ മുബഷർ' എന്ന പരിപാടിയിൽ ഇയാൾ വിവരം പറഞ്ഞത്​. പണമില്ലാത്തതിനാൽ തന്‍റെ ഭാര്യക്ക്​ ജയിൽ മോചിതയാകാൻ കഴിയുന്നില്ലെന്നും വീട്​ വിറ്റ്​ പണം നൽകുന്നതിനെ കുറിച്ച്​ ആലോചിക്കുന്നുവെന്നും അതിന്​ ശേഷം എവിടെ പോയി താമസിക്കും എന്നറിയില്ലെന്നുമായിരുന്നു റേഡിയോ പരിപാടിയിൽ ഭർത്താവ്​ പറഞ്ഞത്​. ഇതേതുടർന്നാണ്​ ശൈഖ്​ സുൽത്താന്‍റെ ഇടപപെടലുണ്ടായത്​. നിങ്ങൾക്കൊരു സന്തോഷവാർത്തയുണ്ടെന്നും ദിയാദനം ശൈഖ്​ സുൽത്താൻ നൽകുമെന്നും അവതാരകനായ മുഹമ്മദ്​ ഹസൻ ഖലാഫ്​ അറിയിക്കുകയായിരുന്നു.

ആദ്യമായല്ല ഷാർജ ഭരണാധികാരി റേഡിയോയിലൂടെയുള്ള പരാതികളോടും അപേക്ഷകളോടും പ്രതികരിക്കുന്നത്.

സാമ്പത്തികമായി ബുദ്ധിമുട്ടുന്ന നിരവധി പൗരന്മാർ അവരുടെ കഥകൾ റേഡിയോയിൽ പങ്കിട്ട് പ്രശ്നങ്ങൾ പരിഹരിച്ചിട്ടുണ്ട്. തത്സമയ റേഡിയോ പരിപാടിയായ 'അൽ ഖാത്ത്​ അൽ മുബഷർ' ഷാർജയിലുള്ളവർക്ക്​ സർക്കാർ ഉദ്യോഗസ്ഥരുമായി ആശങ്കകൾ പങ്കിടുന്നതിനുള്ള ജനപ്രിയ പ്ലാറ്റ്‌ഫോമാണ്. ഷാർജ ഭരണാധികാരി ശൈഖ് ഡോ സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഈ പരിപാടിയുടെ സ്ഥിരം ശ്രോതാവാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf Newssharjah
News Summary - Sharjah ruler pays Rs 40 lakh for Emirati womans jail release
Next Story