Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മകളുടെ ഉപരിപഠനത്തിന് സഹായം തേടി വിളിച്ച മാതാവിന്​​ ആശ്വാസമേകി ഷാർജ ഭരണാധികാരി

text_fields
bookmark_border
തത്സമയ റേഡിയോ പരിപാടിക്കിടെയായിരുന്നു ശൈഖ്​ സുൽത്താൻ പ്രത്യേക സ്കോളർഷിപ്പ് അനുവദിച്ചതായി അറിയിച്ചത്​
മകളുടെ ഉപരിപഠനത്തിന് സഹായം തേടി വിളിച്ച മാതാവിന്​​ ആശ്വാസമേകി ഷാർജ ഭരണാധികാരി
cancel
camera_alt

ശൈഖ്​ ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി

ഷാർജ: തത്സമയ റേഡിയോ പരിപാടിക്കിടെ മകളുടെ ഉപരിപഠനത്തിന് സഹായം തേടി വിളിച്ച മാതാവിന്​​ ആശ്വാസമേകി ഷാർജ ഭരണാധികാരി. ലൈവ് പ്രോഗ്രാമിലൂടെ പ്രശ്നം പൂർണമായി പറഞ്ഞുതീർക്കുന്നതിനു മുമ്പുതന്നെ, വിദ്യാർഥിനിയുടെ തുടർന്നുള്ള പഠനച്ചെലവ് ഏറ്റെടുക്കാൻ ഷാർജ ഭരണാധികാരിയും യു.എ.ഇ സുപ്രീം കൗൺസിൽ അംഗവുമായ ശൈഖ്​ ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഉത്തരവിട്ടു.

ഷാർജ റേഡിയോ ആൻഡ് ടെലിവിഷന്‍റെ ജനപ്രിയ പരിപാടിയായ ‘ഡയറക്‌ട് ലൈനി’ലായിരുന്നു ഈ അപൂർവ സംഭവം. ഷാർജ ബ്രോഡ്കാസ്റ്റിങ്​ അതോറിറ്റി ഡയറക്ടർ ജനറൽ മുഹമ്മദ് ഖലഫ് അവതരിപ്പിച്ച പ്രോഗ്രാമിലേക്ക് ‘ഉമ്മു മർയം’ എന്ന്​ പരിചയപ്പെടുത്തിയ മാതാവാണ് തന്‍റെ കുടുംബത്തിന്‍റെ വിഷമം പങ്കുവെക്കാൻ വിളിച്ചത്. റേഡിയോ പരിപാടി തത്സമയം കേട്ടുകൊണ്ടിരുന്ന ശൈഖ്​ സുൽത്താൻ ഉടനടി വിഷയത്തിൽ ഇടപെടുകയായിരുന്നു.

യു.എ.ഇ പൗരയായ താൻ ഒരു കുവൈത്ത് സ്വദേശിയെയാണ് വിവാഹം കഴിച്ചതെന്നും, ഷാർജ സർവകലാശാലയിലാണ് മകൾ പഠിക്കുന്നതെന്നും മാതാവ്​ വ്യക്തമാക്കി. എന്നാൽ ഭർത്താവിന്‍റെ കുവൈത്ത് പൗരത്വം റദ്ദാക്കപ്പെട്ടതോടെ, മകൾക്ക് ലഭിച്ചിരുന്ന വിദ്യാഭ്യാസ സ്പോൺസർഷിപ്പ് പൊടുന്നനെ നിലച്ചു. ഇതോടെ മകളുടെ ഉപരിപഠനം പാതിവഴിയിൽ മുടങ്ങുമെന്ന ആശങ്കയിലാണ് അവർ റേഡിയോ പ്രോഗ്രാമിലേക്ക് സഹായമഭ്യർഥിച്ച് വിളിച്ചത്.

എന്നാൽ, ‘ഉമ്മു മർയം’ വിഷയം പറഞ്ഞു തീർക്കുന്നതിന് മുൻപുതന്നെ, ശൈഖ്​ സുൽത്താൻ നൽകിയ നിർദേശം അവതാരകൻ പ്രഖ്യാപിച്ചു. വിദ്യാർഥിനിയുടെ കോഴ്സ് പൂർത്തിയാക്കാൻ ബാക്കിയുള്ള ഒന്നര വർഷത്തെ (18 മാസം) മുഴുവൻ പഠനച്ചെലവും വഹിക്കുന്നതിനായി ഷാർജ സർവകലാശാലയിൽ പ്രത്യേക സ്കോളർഷിപ്പ് അനുവദിച്ചാണ് ഭരണാധികാരി കാരുണ്യത്തിന്‍റെ മാതൃകയായത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Sharjah Ruler Aids Mother with University Scholarship for Daughter
Next Story