Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഷാ​ര്‍ജ ഗ​താ​ഗ​ത...

ഷാ​ര്‍ജ ഗ​താ​ഗ​ത വി​ഭാ​ഗം 10 സ്മാ​ര്‍ട്ട് ബ​സു​ക​ള്‍ നി​ര​ത്തി​ലി​റ​ക്കി

text_fields
bookmark_border
ഷാ​ര്‍ജ ഗ​താ​ഗ​ത വി​ഭാ​ഗം 10 സ്മാ​ര്‍ട്ട് ബ​സു​ക​ള്‍ നി​ര​ത്തി​ലി​റ​ക്കി
cancel

ഷാ​ര്‍ജ: വി​വി​ധ എ​മി​റേ​റ്റു​ക​ളി​ലേ​ക്ക് സേ​വ​നം ന​ട​ത്താ​ന്‍ 10 ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടു കൂ​ടി​യ ബ​സു​ക​ള്‍ ഷാ​ര്‍ജ റോ​ഡ് ആ​ൻ​റ്​ ട്രാ​ഫി​ക് അ​തോ​റി​റ്റി (എ​സ്.​ആ​ര്‍.​ടി.​എ) തി​ങ്ക​ളാ​ഴ്ച നി​ര​ത്തി​ലി​റ​ക്കി. യു.​എ.​ഇ​യി​ലെ പൊ​തു​മേ​ഖ​ല​യി​ലെ ആ​ദ്യ സ്മാ​ര്‍ട്ട് ബ​സു​ക​ളാ​ണി​വ. 48 സീ​റ്റു​ള്ള ല​ക്ഷ്വ​റി ബ​സു​ക​ള്‍ വി​വി​ധ ഇ​ട​ങ്ങ​ളി​ലു​ള്ള പ്ര​ധാ​ന മേ​ഖ​ല​യി​ലെ​ല്ലാം വി​ന്യ​സി​ക്കും. വി​വി​ധ എ​മി​റേ​റ്റു​ക​ളെ ബ​ന്ധി​പ്പി​ക്കു​ക​യും പ്ര​വ​ര്‍ത്ത​ന​ക്ഷ​മ​ത വ​ര്‍ധി​പ്പി​ക്കു​ക​യും ചെ​യ്യും. അ​ഡാ​പ്റ്റീ​വ് ക്രൂ​യി​സ് ക​ണ്‍ട്രോ​ള്‍, ലേ​ന്‍ മാ​നേ​ജ്മെ​ൻ​റ്​ സി​സ്റ്റം തു​ട​ങ്ങി​യ സ്മാ​ര്‍ട്ട് സൗ​ക​ര്യ​ങ്ങ​ളോ​ടൊ​പ്പം പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​ന​ത്തി​െ​ൻ​റ കാ​ര്യ​ക്ഷ​മ​ത​യും നി​ല​വാ​ര​വും മെ​ച്ച​പ്പെ​ടു​ത്താ​ന്‍ ബ​സ്സു​ക​ള്‍ സ​ഹാ​യി​ക്കു​മെ​ന്ന്  എ​സ്.​ആ​ര്‍.​ടി.​എ പൊ​തു ഗ​താ​ഗ​ത വി​ഭാ​ഗം ഡ​യ​റ​ക്ട​ര്‍ അ​ബ്ദു​ല്‍ അ​സീ​സ് ആ​ല്‍ ജ​ര്‍വാ​ന്‍ പ​റ​ഞ്ഞു. അ​ടി​യ​ന്തി​ര ​േബ്ര​ക്കി​ങ്, മു​ന്ന​റി​യി​പ്പ് അ​ലാ​മു​ക​ള്‍ എ​ന്നി​വ ഇ​തി​ലു​ണ്ട്. അ​ഡാ​പ്റ്റീ​വ് ക്രൂ​യി​സ് ക​ണ്‍ട്രോ​ള്‍ സി​സ്​​റ്റം വ​ഴി മു​ന്നി​ല്‍ നി​ന്നു​ള്ള കൂ​ട്ടി​യി​ടി​ക​ള്‍ ഒ​ഴി​വാ​ക്കാ​ന്‍ സ​ഹാ​യി​ക്കും. ഇ​ത് സ്വ​യം പ്ര​വ​ര്‍ത്തി​ച്ച് വാ​ഹ​ന​ത്തി​െ​ൻ​റ വേ​ഗ​ത കു​റ​ക്കും.

ഡ്രൈ​വ​ര്‍ തു​ല്യ അ​ക​ലം പാ​ലി​ക്കാ​തെ വാ​ഹ​നം ഓ​ടി​ക്കു​മ്പോ​ള്‍ അ​പ​ക​ട മ​ണി മു​ഴ​ങ്ങും. ഓ​രോ ബ​സി​നും 10 ല​ക്ഷ​ത്തി​ന് മു​ക​ളി​ലാ​ണ് വി​ല. ബ​സി​ല്‍ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന ലൈ​ന്‍ ക​ണ്‍ട്രോ​ളി​ങ് സി​സ്റ്റം മു​ന്ന​റി​യി​പ്പ് ലൈ​റ്റു​ക​ള്‍ പ്ര​കാ​ശി​പ്പി​ക്കാ​തെ​യു​ള്ള ഡ്രൈ​വ​റു​ടെ പാ​ത​മാ​റ്റം ത​ട​യും. ഈ ​സ​വി​ശേ​ഷ​ത നി​ല​വി​ൽ ല​ക്ഷ്വ​റി കാ​റു​ക​ളി​ല്‍ ല​ഭ്യ​മാ​ണ്, എ​ന്നാ​ല്‍ പൊ​തു​ഗ​താ​ഗ​ത ബ​സു​ക​ളി​ല്‍ ഇ​താ​ദ്യ​മാ​ണ്. സു​ര​ക്ഷ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും അ​പ​ക​ട​ങ്ങ​ള്‍ കു​റ​ക്കു​ന്ന​തി​നും സ​ഹാ​യി​ക്കും. മ​റ്റ് പാ​ത​ക​ളി​ല്‍ വാ​ഹ​ന​ങ്ങ​ളു​ണ്ടെ​ങ്കി​ല്‍ ഡ്രൈ​വ​ര്‍ക്കു മു​ന്ന​റി​യി​പ്പ് ന​ല്‍കും. 10 ബ​സു​ക​ള്‍ കൂ​ടി എ​ത്തി​യ​തോ​ടെ എ​സ്.​ആ​ര്‍.​ടി.​എ​യു​ടെ കീ​ഴി​ല്‍ ഇ​പ്പോ​ള്‍ 112 ബ​സു​ക​ളാ​ണ് പ്ര​വ​ര്‍ത്തി​ക്കു​ന്ന​ത്. നാ​ലു നി​രീ​ക്ഷ​ണ ക്യാ​മ​റ​ക​ള്‍, പി​ന്‍വ​ശ കാ​മ​റ, തീ, ​സ്മോ​ക്ക് ഡി​റ്റ​ക്ട​റു​ക​ള്‍ എ​ന്നി​വ​യാ​ണ് ബ​സു​ക​ളു​ടെ മ​റ്റ് സ​വി​ശേ​ഷ​ത. സ്മാ​ര്‍ട്ട് ഫോ​ണ്‍^​ലാ​പ്​​ടോ​പ്​ ചാ​ര്‍ജ​റു​ക​ള്‍,  വാ​യ​നാ ലൈ​റ്റു​ക​ള്‍, സു​ഖ​പ്ര​ദ​മാ​യ റെ​യ്ഞ്ചി​ങ് സീ​റ്റു​ക​ള്‍ തു​ട​ങ്ങി​യ​വ​യെ​ല്ലാം ബ​സി​ലു​ണ്ട്. പ്ര​കൃ​തി​ക്കി​ണ​ങ്ങു​ന്ന യൂ​റോ ഫോ​ര്‍ എ​ന്‍ജി​നു​ക​ളാ​ണ് ബ​സി​ലു​ള്ള​ത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newssharjah roads
News Summary - sharjah roads-uae-gulf news
Next Story