തൊഴിൽ സുരക്ഷാ ഗൈഡ് പുറത്തിറക്കി ഷാർജ
text_fieldsഷാർജ: ജോലിസ്ഥലങ്ങളിൽ സുരക്ഷിതവും ആരോഗ്യകരവുമായ തൊഴിൽ അന്തരീക്ഷം വളർത്തിയെടുക്കാൻ ലക്ഷ്യമിട്ട് ഷാർജ പ്രിവൻഷൻ ആൻഡ് സേഫ്റ്റി അതോറിറ്റി (എസ്.പി.എസ്.എ) തൊഴിൽ സുരക്ഷാ ഗൈഡ് പുറത്തിറക്കി. ജീവനക്കാരുടെ തൊഴിൽപരമായ സുരക്ഷയും ക്ഷേമവും ആരോഗ്യവും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണിത്. ജോലിസ്ഥലത്ത് തൊഴിലാളികളുടെ ആരോഗ്യവും സുരക്ഷയും സംരക്ഷിക്കുന്നതിന് യു.എ.ഇ എന്നും ഉയർന്ന മുൻഗണനയാണ് നൽകുന്നതെന്ന് എസ്.പി.എസ്.എ ചെയർമാൻ എൻജിനീയർ ശൈഖ് ഖാലിദ് ബിൻ സഖർ അൽ ഖാസിമി പറഞ്ഞു. ജീവനക്കാരുടെയും തൊഴിലാളികളുടെയും അവകാശങ്ങൾ സംരക്ഷിക്കാൻ ലക്ഷ്യമിട്ടുള്ള നിയമനിർമാണങ്ങളും നിയമങ്ങളും പ്രഖ്യാപിക്കുന്നതിലൂടെ ഈ പ്രതിബദ്ധത വീണ്ടും തെളിയിക്കപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.
തൊഴിൽ സുരക്ഷാ ഗൈഡ് പുറത്തിറക്കിയതോടെ തൊഴിലാളികൾക്കും സംഘടനകൾക്കും ക്ഷേമകരവും സുരക്ഷിതവുമായ ഭാവിയിലേക്കുള്ള വഴിയൊരുക്കുകയാണ് ഷാർജ. അപകടങ്ങളില്ലാത്ത ഒരു സുരക്ഷിത സമൂഹം സാക്ഷാത്കരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണിത്. ഷാർജയിലെ തൊഴിൽ സുരക്ഷയും ആരോഗ്യ സംവിധാനവും മെച്ചപ്പെടുത്തുന്നതിനുള്ള പ്രതിജ്ഞാബദ്ധതയുടെ ഭാഗമായി അതോറിറ്റി ഇതുവരെ അമ്പത് സുരക്ഷാ, തൊഴിൽ ആരോഗ്യ ഗൈഡുകൾ പുറത്തിറക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

