ഷാർജ റിയൽ എസ്റ്റേറ്റ് എക്സിബിഷൻ ജനുവരിയിൽ
text_fieldsഷാർജ: എമിറേറ്റിലെ റിയൽ എസ്റ്റേറ്റ് മേഖലക്ക് പ്രോൽസാഹനം നൽകുന്ന ഷാർജ റിയൽ എസ്റ്റേറ്റ് എക്സിബിഷൻ ‘ഏക്കർസ് 2024’ അടുത്ത എഡിഷൻ ജനുവരിയിൽ നടക്കും. ഷാർജ കിരീടാവകാശിയും ഉപഭരണാധികാരിയുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ രക്ഷാധികാരത്തിൽ ഷാർജ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻസ്ട്രിയും ഷാർജ റിയൽ എസ്റ്റേറ്റ് രജിസ്ട്രേഷൻ വിഭാഗവും സംയുക്തമായാണ് എക്സിബിഷൻ സംഘടിപ്പിക്കുന്നത്.
ജനുവരി 17മുതൽ 20വരെ ഷാർജ എക്സ്പോ സെനററിലാണ് പരിപാടി നടക്കുന്നത്. ആഗോള തലത്തിൽ റിയൽ എസ്റ്റേറ്റ് മേഖല കെവരിക്കുന്ന വളർച്ചയെ അടയാളപ്പെടുത്തുന്ന എക്സിബിഷൻ എമിറേറ്റിലെ പുതിയ സംവിധാനങ്ങളെ പരിചയപ്പെടാനുള്ള അവസരം കൂടിയാണ് ഒരുക്കുന്നത്.
എക്സ്പോ സെൻററിൽ സംഘടിപ്പിക്കപ്പെടുന്ന പരിപാടികളിൽ ഏറ്റവും പ്രധാനപ്പെട്ട റിയൽ എസ്റ്റേറ്റ് ഈവന്‍റാണ് ‘ഏക്കർസ്’ എന്ന് ഷാർജ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻസ്ട്രിയുടെയും ഷാർജ എക്സ്പോ സെന്‍ററിന്‍റെയും ചെയർമാൻ അബ്ദുല്ല സുൽത്താൻ അൽ ഉവൈസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

