Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഷാ​ർ​ജ റി​യ​ൽ...

ഷാ​ർ​ജ റി​യ​ൽ എ​സ്​​റ്റേ​റ്റ്​ എ​ക്സി​ബി​ഷ​ൻ 17 മു​ത​ൽ

text_fields
bookmark_border
ഷാ​ർ​ജ റി​യ​ൽ എ​സ്​​റ്റേ​റ്റ്​ എ​ക്സി​ബി​ഷ​ൻ 17 മു​ത​ൽ
cancel
camera_alt

ഷാ​ർ​ജ റി​യ​ൽ എ​സ്​​റ്റേ​റ്റ്​ എ​ക്സി​ബി​ഷ​നി​ലെ തി​ര​ക്ക്(​ഫ​യ​ൽ)


ഷാ​ർ​ജ: എ​മി​റേ​റ്റി​ലെ റി​യ​ൽ എ​സ്​​റ്റേ​റ്റ്​ മേ​ഖ​ല​യെ ലോ​ക​ത്തി​ന്​ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന ഷാ​ർ​ജ റി​യ​ൽ എ​സ്​​റ്റേ​റ്റ്​ എ​ക്സി​ബി​ഷ​ൻ ‘ഏ​ക്ക​ർ​സ്​ 2024’ ജ​നു​വ​രി 17 മു​ത​ൽ 20 വ​രെ ഷാ​ർ​ജ എ​ക്സ്​​പോ സെ​ന്‍റ​റി​ൽ അ​ര​ങ്ങേ​റു​മെ​ന്ന്​ സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

കി​രീ​ടാ​വ​കാ​ശി​യും ഷാ​ർ​ജ ഉ​പ​ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ സു​ൽ​ത്താ​ൻ ബി​ൻ മു​ഹ​മ്മ​ദ് ബി​ൻ സു​ൽ​ത്താ​ൻ അ​ൽ ഖാ​സി​മി​യു​ടെ ര​ക്ഷാ​ക​ർ​തൃ​ത്വ​ത്തി​ൽ, ഷാ​ർ​ജ ചേം​ബ​ർ ഓ​ഫ്​ കോ​മേ​ഴ്​​സ്​ ആ​ൻ​ഡ്​ ഇ​ൻ​ഡ​സ്​​ട്രി​യും ഷാ​ർ​ജ റി​യ​ൽ എ​സ്​​റ്റേ​റ്റ്​ ര​ജി​സ്​​ട്രേ​ഷ​ൻ വ​കു​പ്പു​മാ​ണ്​ പ്ര​ദ​ർ​ശ​നം ഒ​രു​ക്കു​ന്ന​ത്. റി​യ​ൽ എ​സ്റ്റേ​റ്റ് മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ക​മ്പ​നി​ക​ൾ​ക്കും നി​ർ​മാ​താ​ക്ക​ൾ​ക്കും പു​തി​യ പ്രോ​ജ​ക്ടു​ക​ൾ പ​രി​ച​യ​പ്പെ​ടു​ത്താ​നു​ള്ള പ്ലാ​റ്റ്‌​ഫോം എ​ന്ന​നി​ല​യി​ലാ​ണ്​ പ്ര​ദ​ർ​ശ​നം എ​ല്ലാ വ​ർ​ഷ​വും ന​ട​ന്നു​വ​രു​ന്ന​ത്. കൂ​ടാ​തെ, നി​ക്ഷേ​പ​ക​ർ​ക്കും ക​ണ്ടു​മു​ട്ടാ​നും ധാ​ര​ണ​ക​ളി​ലെ​ത്താ​നും മി​ക​ച്ച അ​വ​സ​ര​മാ​ണ് മേ​ള. രാ​ജ്യ​ത്തി​ന​ക​ത്തും പു​റ​ത്തു​നി​ന്നു​മു​ള്ള 372 പു​തി​യ റി​യ​ൽ എ​സ്​​റ്റേ​റ്റ്​ പ​ദ്ധ​തി​ക​ൾ മേ​ള​യി​ൽ പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തു​മെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. യു.​എ.​ഇ, ഒ​മാ​ൻ, ജോ​ർ​ഡ​ൻ, ജോ​ർ​ജി​യ, ഈ​ജി​പ്ത്, തു​ർ​ക്കി​യ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നാ​ണ്​ പ്ര​ധാ​ന​മാ​യും റി​യ​ൽ എ​സ്​​റ്റേ​റ്റ്​ ക​മ്പ​നി​ക​ളെ​ത്തു​ന്ന​ത്.

ക​ഴി​ഞ്ഞ വ​ർ​ഷ​ത്തേ​ക്കാ​ൾ 60 ശ​ത​മാ​നം സ്ഥ​ലം പ്ര​ദ​ർ​ശ​ന​ത്തി​നാ​യി ഇ​ത്ത​വ​ണ അ​ധി​ക​മാ​യി ഉ​പ​യോ​ഗി​ക്കും. പ​​ങ്കെ​ടു​ക്കു​ന്ന ക​മ്പ​നി​ക​ളു​ടെ ആ​വ​ശ്യം പ​രി​ഗ​ണി​ച്ചാ​ണ്​ കൂ​ടു​ത​ൽ വി​പു​ല​മാ​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. ഇ​ത്ത​വ​ണ മേ​ള​യി​ൽ പ​​ങ്കെ​ടു​ക്കു​ന്ന നി​ർ​മാ​താ​ക്ക​ൾ​ക്ക്​ പ്ര​ത്യേ​ക​മാ​യ ഓ​ഫ​റു​ക​ൾ സം​ഘാ​ട​ക​ർ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

പ്ര​ദ​ർ​ശ​ന​ദി​ന​ങ്ങ​ളി​ൽ പ്രോ​പ്പ​ർ​ട്ടി ര​ജി​സ്​​ട്രേ​ഷ​ൻ ഫീ​സി​ൽ 50 ശ​ത​മാ​നം ഇ​ള​വ് ന​ൽ​കു​മെ​ന്ന​താ​ണ്​ ഇ​തി​ൽ പ്ര​ധാ​നം. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ ‘ഏ​ക്ക​ർ​​സി’​ന്‍റെ വി​ജ​യ​വും പു​തി​യ വ​ർ​ഷ​ത്തി​ൽ പ്ര​ദ​ർ​ശ​ക​രു​ടെ എ​ണ്ണം വ​ർ​ധി​ച്ച​തും എ​മി​റേ​റ്റി​ലെ റി​യ​ൽ എ​സ്​​റ്റേ​റ്റ്​ മേ​ഖ​ല​യു​ടെ ​വ​ള​ർ​ച്ച​യെ അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന​താ​ണെ​ന്ന്​ അ​ധി​കൃ​ത​ർ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Real Estate ExhibitionSharjah.
News Summary - Sharjah Real Estate Exhibition from 17
Next Story