Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഉണ്ണികൾക്കുത്സവമായി...

ഉണ്ണികൾക്കുത്സവമായി ഷാർജ വായനാഘോഷം 18 മുതൽ

text_fields
bookmark_border
ഉണ്ണികൾക്കുത്സവമായി ഷാർജ വായനാഘോഷം 18 മുതൽ
cancel

ഷാർജ: കുഞ്ഞുങ്ങളെ അക്ഷരങ്ങളുടെയും അറിവി​​​​െൻറയും വിശാല ലോകത്തേക്ക്​ കൈപിടിച്ചു നടത്തുന്ന ഷാർജ കുട്ടികളുടെ വായനോത്സവത്തി​​​​െൻറ പത്താമത്​ അധ്യായം ഇൗ മാസം 18ന്​ ആരംഭിക്കും. സുപ്രിം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ അക്ഷരങ്ങളുടെ സുൽത്താൻ ശൈഖ്​ സുൽത്താൻ ബിൻ മുഹമ്മദ്​ അൽ ഖാസിമിയുടെ ദർശനങ്ങളിലും ജവാഹൽ അൽ ഖാസിമിയുടെ മേൽനോട്ടത്തിലും അധിഷ്​ഠിതമായി ഷാർജ എക്​സ്​പോ സ​​​െൻററിൽ നടക്കുന്ന 11 ദിന ഉത്സവത്തിൽ 121 രാജ്യങ്ങളിൽ നിന്ന്​ 286 വിശിഷ്​ടാതിഥികൾ കുഞ്ഞുങ്ങളുമായി സംവദിക്കും. വായനയും വരയും പാട്ടും പാചകവുമുൾപ്പെടെ 2600 സാഹിത്യ^സാംസ്​കാരിക കലാ പരിപാടികളാണ്​ ഇക്കുറി ഒരുക്കുന്നതെന്ന്​ ഷാർജ ബുക്​ അതോറിറ്റി ആസ്​ഥാനത്ത്​ നടത്തിയ വാർത്താ സമ്മേളനത്തിൽ ചെയർമാൻ അഹ്​മദ്​ അൽ അമീറി വ്യക്​തമാക്കി. വരും തലമുറയെ വിജ്​ഞാനം കൊണ്ട്​ പരിപോഷിപ്പിക്കുകയും വൈവിധ്യമാർന്ന സംസ്​കാരങ്ങളെ അംഗീകരിക്കാൻ പ്രാപ്​തമാക്കുകയും ചെയ്യണമെന്ന ഷാർജ ഭരണാധികാരിയുടെ ചിന്തകളെ ഏറ്റവും മനോഹരമായി ലക്ഷ്യത്തിലെത്തിക്കാൻ മേഖലയിലെ ഏറ്റവും സവിശേഷമായ ഇൗ സാംസ്​കാരിക പരിപാടിക്ക്​ സാധിക്കും.

ഷാർജ കുട്ടികളുടെ വായനോത്സവത്തി​​​െൻറ വാർത്താ സമ്മേളനത്തിൽ ചെയർമാൻ അഹ്​മദ്​ അൽ അമീറി സംസാരിക്കുന്നു
 

കുട്ടികൾക്കായുള്ള പരിപാടികൾ, സാംസ്​കാരിക കൂടിയിരുപ്പുകൾ, കൾച്ചറൽ കഫേ, ക്രിയേറ്റിവ്​ കഫേ, സോഷ്യൽ മീഡിയാ കഫേ, കുക്കറി കോർണർ എന്നിങ്ങനെ വിവിധ വിഭാഗങ്ങളായാണ്​ ക്രമീകരിച്ചിരിക്കുന്നത്​. ഇറ്റലിയിൽ നിന്ന്​ എത്തിക്കുന്ന ത്രിഡി പുസ്​തകങ്ങളുടെയും സാ​േങ്കതിക വിദ്യാ വികസനത്തിന്​ ഉൗന്നൽ നൽകുന്ന ഫ്യൂച്ചർ മെഷീ​​​​െൻറയും പ്രദർശനം ഇൗ വർഷത്തെ ഏറ്റവും തിളക്കമാർന്ന സവിശേഷതയാവും. 6^10, 11^16 പ്രായക്കാർക്കായി നടത്തുന്ന ലിറ്റിൽ ഷെഫ്​ മത്സരമാണ്​   മറ്റൊരു ആകർഷണീയത. 
ഫൺ റൊബോട്ടിക്​സ്​, കുട്ടികളുടെ നാടകങ്ങൾ, പുസ്​തകങ്ങൾക്കായി കുട്ടികൾ വരച്ച ചിത്രങ്ങൾ എന്നിവയും ഉത്സവവേദിയിൽ പുഞ്ചിരിമേളമൊരുക്കും.

അമേരിക്കൻ കവി മാർക്​ ഗോൺസാലസ്​, പ്രമുഖ  ബാല സാഹിത്യകാരി നതാഷ ശർമ്മ, നടനും ജീവകാരുണ്യ പ്രവർത്തകനുമായ വരുൺ പ്രുതി എന്നിവരാണ്​ ഇന്ത്യയിൽ നിന്നുള്ള വിശിഷ്​ടാതിഥികൾ. ഇവർക്കു പുറമെ അമേരിക്കൻ കവി മാർക്​ ഗോൺസാലസ്​, ​ബ്രിട്ടിഷ്​ ബാലപുസ്​തക രചയിതാവ്​ സിബിഅൽ പോണ്ടർ, അമേരിക്കയിൽ നിന്നുള്ള മിറാണ്ട പോൾ, അറബ്​ മേഖലയിൽ നിന്നുള്ള എഴുത്തുകാരും നടീനടൻമാരും തുടങ്ങിയവർ കുഞ്ഞുങ്ങൾക്കൊത്ത്​  ആടാനും പാടാനു​െമത്തും.  ഷാർജ മീഡിയാ കോർപറേഷൻ ഡയറക്​ടർ ജനറൽ മുഹമ്മദ്​ ഹസ്സൻ ഖലാഫ്​, ഇത്തി സലാത്ത്​ വൈസ്​ പ്രസിഡൻറ്​ മുഹമ്മദ്​ അൽ അമിമി തുടങ്ങിയവരും സംസാരിച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newssharjah reading festmalayalam news
News Summary - sharjah reading fest-uae-gulf news
Next Story