Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightറ​മ​ദാ​ൻ ആ​വേ​ശം...

റ​മ​ദാ​ൻ ആ​വേ​ശം നി​റ​ച്ച്​ എ​ക്സ്പോ സെ​ന്റ​റി​ൽ ഷാ​ർ​ജ റ​മ​ദാ​ൻ നൈ​റ്റ്‌​സ്​

text_fields
bookmark_border
റ​മ​ദാ​ൻ ആ​വേ​ശം നി​റ​ച്ച്​ എ​ക്സ്പോ സെ​ന്റ​റി​ൽ ഷാ​ർ​ജ റ​മ​ദാ​ൻ നൈ​റ്റ്‌​സ്​
cancel
camera_alt

ഷാ​ർ​ജ എ​ക്സ്​​പോ സെ​ന്‍റ​റി​ൽ ആ​രം​ഭി​ച്ച ഷാ​ർ​ജ റ​മ​ദാ​ൻ നൈ​റ്റ്‌​സ്​ പ്ര​ദ​ർ​ശ​ന​ത്തി​ലെ​ത്തി​യ

സ​ന്ദ​ർ​ശ​ക​ർ

ഷാ​ർ​ജ: എ​മി​റേ​റ്റി​ലെ റ​മ​ദാ​ൻ രാ​വു​ക​ൾ​ക്ക്​ ആ​വേ​ശം പ​ക​രു​ന്ന വാ​ർ​ഷി​ക പ​രി​പാ​ടി​യാ​യ ഷാ​ർ​ജ റ​മ​ദാ​ൻ നൈ​റ്റ്‌​സി​ന്റെ 41ാമ​ത് എ​ഡി​ഷ​ന്​ മി​ക​ച്ച പ്ര​തി​ക​ര​ണം. ഷാ​ർ​ജ എ​ക്സ്​​പോ സെ​ന്‍റ​റി​ൽ വെ​ള്ളി​യാ​ഴ്ച തു​ട​ക്ക​മാ​യ പ​രി​പാ​ടി​യു​ടെ ആ​ദ്യ ദി​വ​സ​ങ്ങ​ളി​ൽ​ത​ന്നെ നി​ര​വ​ധി സ​ന്ദ​ർ​ശ​ക​രാ​ണ്​ മേ​ള​യി​ലേ​ക്ക്​ ഒ​ഴു​കി​യെ​ത്തി​യ​ത്.

ഷാ​ർ​ജ ചേം​ബ​ർ ഓ​ഫ് കോ​മേ​ഴ്‌​സ് ആ​ൻ​ഡ് ഇ​ൻ​ഡ​സ്ട്രി​യു​ടെ പി​ന്തു​ണ​യോ​ടെ ഷാ​ർ​ജ എ​ക്‌​സ്‌​പോ സെ​ന്റ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന ‘റ​മ​ദാ​ൻ നൈ​റ്റ്‌​സ് 2024’ൽ ​വി​നോ​ദ വി​ജ്ഞാ​ന പ​രി​പാ​ടി​ക​ൾ​ക്കൊ​പ്പം മി​ക​ച്ച ഷോ​പ്പി​ങ്​ അ​നു​ഭ​വം​കൂ​ടി സ​മ്മാ​നി​ക്കു​ന്ന ത​ര​ത്തി​ലാ​ണ് സം​വി​ധാ​നി​ച്ചി​രി​ക്കു​ന്ന​ത്. 10,000ത്തി​ല​ധി​കം ഉ​ൽ​പ​ന്ന​ങ്ങ​ൾ 75 ശ​ത​മാ​നം വ​രെ വി​ല​ക്കു​റ​വി​ൽ ന​ൽ​കു​ന്ന​തോ​ടൊ​പ്പം പ്ര​ത്യേ​ക സ​മ്മാ​ന​ങ്ങ​ളും പ്ര​മോ​ഷ​നു​ക​ളും പ്ര​ദ​ർ​ശ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച്​ ഒ​രു​ക്കി​യി​ട്ടു​ണ്ട്.

ഷാ​ർ​ജ ചേം​ബ​ർ ഓ​ഫ് കോ​മേ​ഴ്‌​സ് ആ​ൻ​ഡ് ഇ​ൻ​ഡ​സ്ട്രി​യു​ടെ​യും ഷാ​ർ​ജ എ​ക്‌​സ്‌​പോ സെ​ന്റ​റി​ന്റെ​യും ചെ​യ​ർ​മാ​ൻ അ​ബ്ദു​ല്ല സു​ൽ​ത്താ​ൻ അ​ൽ ഉ​വൈ​സ് എ​ക്‌​സി​ബി​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ക്സ്പോ സെ​ന്റ​ർ ഷാ​ർ​ജ സി.​ഇ.​ഒ സെ​യ്ഫ് മു​ഹ​മ്മ​ദ് അ​ൽ മി​ദ്ഫ, ചേം​ബ​ർ, എ​ക്സ്പോ സെ​ന്റ​ർ ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗ​ങ്ങ​ൾ, ഷാ​ർ​ജ എ​ക്സ്പോ സെ​ന്റ​ർ സെ​യി​ൽ​സ് ആ​ൻ​ഡ് മാ​ർ​ക്ക​റ്റി​ങ്​ വി​ഭാ​ഗം ഡ​യ​റ​ക്ട​ർ സു​ൽ​ത്താ​ൻ ഷ​ത്താ​ഫ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

പ​ര​മ്പ​രാ​ഗ​ത വ​സ്ത്ര​ങ്ങ​ൾ, ഉ​പ​ക​ര​ണ​ങ്ങ​ൾ, ക​ര​കൗ​ശ​ല വ​സ്തു​ക്ക​ൾ, സു​ഗ​ന്ധ​ദ്ര​വ്യ​ങ്ങ​ൾ, പാ​നീ​യ​ങ്ങ​ൾ, ജ​ന​പ്രി​യ റ​മ​ദാ​ൻ വി​ഭ​വ​ങ്ങ​ൾ എ​ന്നി​വ​യാ​ണ് പ്ര​ദ​ർ​ശ​ന​ത്തി​ലു​ള്ള​ത്. പ്ര​മു​ഖ ബ്രാ​ൻ​ഡു​ക​ൾ വ​മ്പ​ൻ ഓ​ഫ​റു​ക​ളു​മാ​യാ​ണ്​ ഇ​ത്ത​വ​ണ​യെ​ത്തി​യി​രി​ക്കു​ന്ന​ത്. അ​റ​ബ് പൈ​തൃ​കം വ്യ​ക്ത​മാ​ക്കു​ന്ന ഹെ​റി​റ്റേ​ജ് വി​ല്ലേ​ജും സ​ന്ദ​ർ​ശ​ക​ർ​ക്കാ​യി ഒ​രു​ക്കി​യി​ട്ടു​ണ്ട്.

വൈ​വി​ധ്യ​മാ​ർ​ന്ന പൈ​തൃ​ക പ​രി​പാ​ടി​ക​ൾ​ക്കും ക​ലാ​പ​രി​പാ​ടി​ക​ൾ​ക്കും ഹെ​റി​റ്റേ​ജ് വി​ല്ലേ​ജ് വേ​ദി​യാ​കും. ഷാ​ർ​ജ റ​മ​ദാ​ൻ ഫെ​സ്റ്റി​വ​ലി​ന്റെ ഭാ​ഗ​മാ​യ പ​രി​പാ​ടി ഏ​പ്രി​ൽ 10 വ​രെ​യാ​ണ് ന​ട​ക്കു​ക. എ​ല്ലാ ദി​വ​സ​വും വൈ​കു​ന്നേ​രം അ​ഞ്ചു മു​ത​ൽ പു​ല​ർ​ച്ചെ ഒ​ന്നു വ​രെ​യും ഈ​ദു​ൽ ഫി​ത്ർ സ​മ​യ​ത്ത് മൂ​ന്നു മു​ത​ൽ 12 വ​രെ​യു​മാ​ണ് പ്ര​ദ​ർ​ശ​നം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ramadan NightsSharjah.
News Summary - Sharjah Ramadan Nights at Expo Center full of Ramadan excitement
Next Story