ഷാർജ റമദാൻ ഫെസ്റ്റിവൽ എട്ടു മുതൽ
text_fieldsഷാർജ: എമിറേറ്റിലെ എല്ലാ പട്ടണങ്ങളും മേഖലകളും ഉൾപ്പെടുന്ന ഷാർജ റമദാൻ ഫെസ്റ്റിവലിന്റെ 34ാമത് എഡിഷന് മാർച്ച് എട്ടിന് തുടക്കമാകും. ഏപ്രിൽ 13 വരെ നീണ്ടുനിൽക്കുന്ന ഫെസ്റ്റിവൽ ഷാർജ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ നേതൃത്വത്തിലാണ് സംഘടിപ്പിക്കുന്നത്. പ്രധാനപ്പെട്ട ഷോപ്പിങ് കേന്ദ്രങ്ങൾ, വിനോദസഞ്ചാരകേന്ദ്രങ്ങൾ, റീട്ടെയ്ൽ സ്ഥാപനങ്ങൾ എന്നിവ പരിപാടിയുടെ ഭാഗമാകും. ഫെസ്റ്റിവലിന്റെ ഭാഗമായി റമദാൻ മാസത്തെ അടയാളപ്പെടുത്തുന്ന വിവിധ മാർക്കറ്റിങ്, വിനോദ, പൈതൃക പരിപാടികളാണ് അരങ്ങേറുക. എമിറേറ്റിന്റെ മധ്യ, കിഴക്കൻ മേഖലകളിലെ പട്ടണങ്ങളിലും ഉൾപ്രദേശങ്ങളിലും ഇത്തവണ ഫെസ്റ്റിവൽ അരങ്ങേറും. എമിറേറ്റിന്റെ സാമ്പത്തിക മേഖലക്ക് ഉണർവേകുന്ന പരിപാടികൾ, ടൂറിസം രംഗത്തിനും കരുത്തുപകരുന്നതാണെന്ന് ഷാർജ ചേംബർ ചെയർമാൻ അബ്ദുല്ല സുൽത്താൻ അൽ ഉവൈസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

