ഷാർജ പുസ്തകോത്സവം: ജപ്പാൻ വിശിഷ്ടാതിഥി രാഷ്ട്രം
text_fieldsഷാർജ: 37ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിലെ വിശിഷ്ടാതിഥി രാഷ്ട്രമായി ജപ്പാൻ പെങ്കടുക്കും.
സിനിമ, സംഗീത, സാഹിത്യം തുടങ്ങി വിവിധ സാംസ്കാരിക ശാഖകളിൽ മുന്നേറ്റത്തിെൻറ മികച്ച ചരിത്രമുള്ള ജപ്പാെൻറ വൈജ്ഞാനിക പ്രതിഭകളെയും അവരുടെ സർഗസൃഷ്ടികളെയും അറബ് ലോകത്തിനു മുന്നിൽ അവതരിപ്പിക്കുകയാണ് ഇൗ തീരുമാനത്തിന് പിന്നിലെന്ന് ഷാർജ ബുക് അതോറിറ്റി ചെയർപേഴ്സൻ അഹ്മദ് അൽ അമീരി വ്യക്തമാക്കി. പുസ്തകങ്ങളോടും എഴുത്തുകാരോടും ക്രിയാത്മക പ്രതിഭകളോടും പുലർത്തുന്ന ബന്ധവും പിന്തുണയും ജപ്പാന് പകരുന്ന കരുത്ത് ഏറെ വലുതാണ്. ജപ്പാെൻറ അനുഭവങ്ങൾ സ്വായത്തമാക്കുന്നതിനൊപ്പം ഇൗസ്റ്റ് ഏഷ്യയും അറബ് ലോകവും തമ്മിൽ സാംസ്കാരിക സഹകരണത്തിെൻറ പാലം തീർക്കാനും ഇൗ തീരുമാനം സഹായകമാകുമെന്ന് അമീരി വ്യക്തമാക്കി.
ഒക്ടോബർ 31 മുതൽ നവംബർ ഒന്നു വരെ ഷാർജ എക്സ്പോ സെൻററിൽ അരങ്ങേറുന്ന മേളയിൽ ജപ്പാൻ ഒരുക്കുന്ന പവലിയൻ തന്നെ രാജ്യത്തിെൻറ സാംസ്കാരിക പൈതൃകം വിളിച്ചോതുന്നതാവും. ജാപ്പനീസ് കലാകാരും എഴുത്തുകാരും അണി നിരക്കുന്ന ഒട്ടനവധി ശിൽപശാലകളും സെമിനാറുകളും ഒരുക്കിയി
ട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
