ഷാർജ പബ്ലിഷിങ് സിറ്റി ഇന്ത്യൻ പ്രസാധകരെ യു.എ.ഇയിലെ നിക്ഷേപ അവസരങ്ങളിലേക്ക് ബന്ധിപ്പിക്കും
text_fieldsഷാർജ: ഫ്രീസോൺ മേഖലയിലെ ലോകത്തെ ആദ്യ പ്രസിദ്ധീകരണ വിഭാഗമായ ഷാർജ പബ്ലിഷിംഗ് സിറ്റി (എസ്.പി.സി) ജനുവരി അഞ്ച് മ ുതൽ 13 വരെ ന്യൂ ഡൽഹി േലാക പുസ്തക മേളയുടെ 48ാം എഡിഷനിൽ പങ്കെടുക്കും. ഇന്ത്യൻ പ്രസാധകരെ യു.എ.ഇയിലെ നിക്ഷേപ അവസരങ്ങ ളിലേക്ക് ബന്ധിപ്പിക്കുന്ന വിവിധ പദ്ധതികളും എസ്.പി.സി ആവിഷ്കരിച്ചിട്ടുണ്ട്. ഈ വർഷത്തെ ന്യൂ ഡൽഹി വേൾഡ് ബുക്ക് മ േളയിലെ വിശിഷ്ടാതിഥിയായി ഷാർജയെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്.
ഷാർജ ബുക് അതോറിറ്റി(എസ്.ബി.എ)യുടെ അനുബന് ധ കമ്പനികൾ ഇന്ത്യൻ പ്രസാധകരും പ്രസാധക വിദഗ്ധരും ഉപഭൂഖണ്ഡത്തിൽ നിന്നുള്ള ബിസിനസ്സുകാരുമായി ഒരുപാട് നെറ്റ് വർക്ക് മീറ്റിംഗുകൾ നടത്തി കഴിഞ്ഞു. ഷാർജ എമിറേറ്റിൽ ഇന്ത്യൻ നിക്ഷേപങ്ങളെ ആകർഷിക്കാൻ ഈ യോഗങ്ങൾ ആസൂത്രണം ചെയ്തിട്ടുണ്ട്. എസ്.പി.സി ഫ്രീ സോണിൽ ഇന്ത്യൻ കമ്പനികൾക്ക് ലോകോത്തര നിലവാരവും പ്രവർത്തനവും വാഗ്ദാനം ചെയ്യുന്നു. ഷാർജയുടെ ബിസിനസ്സ്സൗഹൃദ അന്തരീക്ഷം, തന്ത്രപ്രധാന സ്ഥാനം, എസ്.പി.സി അടുത്തിടെ സമാരംഭിച്ച ആദ്യത്തെ ഡ്യുവൽ േട്രഡിംഗ് ലൈസൻസ് പോലുള്ള നിരവധി ബിസിനസ്സ് ഗുണങ്ങൾ വാഗ്ദാനം ചെയ്യുന്നുമുണ്ട്.
എസ്.പി.സി ഫ്രീസോൺ അടിസ്ഥാനമാക്കി ബിസിനസുകൾ അനുവദിക്കുന്നതിനും സഹകരണങ്ങളെ ശക്തിപ്പെടുത്തുന്നതിനും യു.എ.ഇയിലും ഗൾഫിലും ഇന്ത്യൻ പ്രസാധകരുടെ സാന്നിധ്യം വർദ്ധിപ്പിക്കുവാനും സാധിക്കുമെന്നാണ് ഇതുവഴി ലക്ഷ്യമിടുന്നത്.1971ൽ യു.എ.ഇ രൂപവത്കരിക്കുന്നതിന് മുമ്പുതന്നെ, ഉഭയകക്ഷി വ്യാപാരം, രാഷ്ട്രീയസാംസ്കാരിക ബന്ധം എന്നിവയെ പ്രതിഫലിപ്പിക്കുന്ന ചരിത്രപ്രധാനമായ കാലഘട്ടത്തിൽ യു.എ.ഇയും ഇന്ത്യയും നല്ല സുഹൃദ്ബന്ധം ആസ്വദിച്ചിരുന്നു.
ഇന്ത്യ, യു.എ.ഇ ബന്ധങ്ങളുടെ സാമ്പത്തിക വശം ഇരു കക്ഷികൾക്കും വലിയ പ്രാധാന്യം നൽകുമ്പോൾ തന്നെ നമ്മുടെ ഇടയ്ക്കിടെയുള്ള പരസ്പര ഇടപെടൽ പരസ്പര ബന്ധം, പ്രത്യേകിച്ച് അടുത്തകാലത്തായി, അസാധാരണമായ പ്രാധാന്യം നേടിയിരിക്കുന്നുവെന്ന് എസ്.പി.സി ഡയറക്ടർ സലിം ഉമർ സലിം പറഞ്ഞു.
അന്താരാഷ്ട്രതലത്തിൽ അതിവേഗം വളരുന്ന പുസ്തക വിപണികളിലൊന്നാണ് ഇന്ത്യ. ലോകത്തിലെ ആറാമത്തെ ഏറ്റവും വലിയ പുസ്തക പ്രസിദ്ധീകരണ രാജ്യവുമാണ്. ബ്രിട്ടണും യ.ുഎസ്സിനും ശേഷം ഇംഗ്ലീഷ് ഭാഷാ പുസ്തകങ്ങൾ ഉല്പാദിപ്പിക്കുന്ന മൂന്നാമത്തെ രാജ്യവുമാണ്. ഓരോ വർഷവും, ഇന്ത്യയിലെ 24 ഭാഷകളിലായി 80,000ത്തിലധികം ശീർഷകത്തിലുള്ള പുസ്തകങ്ങളാണ് പുറത്തിറങ്ങുന്നത്. 160,000 പ്രസാധകരാണ് ഈ രംഗത്ത് പ്രവർത്തിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
