സിനിമയുടെ പറുദീസയൊരുക്കി ഷാർജ; സൗജന്യമായി വീട്ടിലിരുന്ന് ആസ്വദിക്കാം
text_fieldsഷാർജ: യുവ സിനിമപ്രേമികളെ പുത്തൻ ചലച്ചിത്ര അനുഭവത്തിലേക്ക് കൈപിടിച്ച് കൊണ്ടുപോവുകയാണ് കോവിഡ് കാലത്ത് ഷാർജ. വീടുകളുടെ സുഖ സൗകര്യങ്ങളിലും സുരക്ഷയിലും സിനിമ ആസ്വദിക്കാൻ 'ലെറ്റ്സ് ഹാവ് ഫൺ' വെർച്വൽ ഇവൻറ് സൗകര്യം ഒരുക്കിയിട്ടുണ്ട്. തിങ്കളാഴ്ച ആരംഭിച്ച അഞ്ചുദിവസം നീളുന്ന വെർച്വൽ ഇവൻറിൽ പ്രദർശിപ്പിക്കുന്നതിനായി ഡസൻ കണക്കിന് സിനിമകളാണ് തിരഞ്ഞെടുത്തിട്ടുള്ളത്.
നിരവധി പുതുമകളും രസകരമായ തീമുകളും ഉൾക്കൊള്ളുന്ന അഞ്ച് ഹ്രസ്വചിത്രങ്ങൾ ചൊവ്വാഴ്ച പ്രദർശിപ്പിക്കും. വൈകീട്ട് അഞ്ചുമുതൽ ആറു വരെയാണ് പ്രദർശനം. യുവാക്കൾക്കും കുട്ടികൾക്കുമായി ഷാർജ മീഡിയ ആർട്സ് ഒരുക്കുന്ന ചലച്ചിത്ര മേള ആസ്വദിക്കാൻ funn.ae/letshavefunn വെബ്സൈറ്റിൽ സൗജന്യ സ്ട്രീമിങ് ലഭ്യമാണ്. 12 വയസ്സിനു മുകളിലുള്ളവർക്കായി ഇന്നു പ്രദർശിപ്പിക്കുന്ന സിനിമകൾ: ബാലൻസ് ഈസ് സീറോ, ഒപാലെ, കെർനെൽ, മുവെദ്ര, ഗാലിയ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

