Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഷാർജ ജനസംഖ്യ 21 ലക്ഷം...

ഷാർജ ജനസംഖ്യ 21 ലക്ഷം കവിഞ്ഞു;10 വർഷത്തിനിടെ വർധിച്ചത്​ 51 ശതമാനം

text_fields
bookmark_border
ഷാർജ ജനസംഖ്യ 21 ലക്ഷം കവിഞ്ഞു;10 വർഷത്തിനിടെ വർധിച്ചത്​ 51 ശതമാനം
cancel
camera_alt

ഡിപാർട്ട്‌മെന്‍റ്​ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് ആൻഡ് കമ്യൂണിറ്റി ഡെവലപ്‌മെന്‍റ്​ സംഘടിപ്പിച്ച ചടങ്ങിൽ ഷാർജ സെൻസസ് 2025 ഫലങ്ങൾ പ്രഖ്യാപിക്കുന്നു

ഷാർജ: ഷാർജയിലെ ജനസംഖ്യ 21 ലക്ഷത്തിലേറെയായി ഉയർന്നു. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ 51 ശതമാനത്തിന്‍റെ വർധനവാണ് രേഖപ്പെടുത്തിയതെന്ന്​ ബുധനാഴ്ച പ്രഖ്യാപിച്ച ഷാർജ സെൻസസ് 2025ൽ വ്യക്​തമാക്കുന്നു. ഷാർജ ഫിനാൻസ് ഡിപാർട്ട്‌മെന്‍റ്​ ചെയർമാൻ ശൈഖ്​ മുഹമ്മദ് ബിൻ സൗദ് അൽ ഖാസിമിയുടെ സാന്നിധ്യത്തിൽ അൽ ജവാഹർ റിസപ്ഷൻ ആൻഡ് കൺവെൻഷൻ സെന്‍ററിൽ ഡിപാർട്ട്‌മെന്‍റ്​ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് ആൻഡ് കമ്യൂണിറ്റി ഡെവലപ്‌മെന്‍റ്​ സംഘടിപ്പിച്ച ചടങ്ങിലാണ് ഷാർജ സെൻസസ് 2025 ഫലങ്ങൾ പ്രഖ്യാപിച്ചത്. ഷാർജയിലെ ആകെ ജനസംഖ്യയിൽ 89 ശതമാനവും വിദേശികളാണെന്ന് 2025ലെ സെൻസസ് വിവരങ്ങൾ വ്യക്​തമാക്കുന്നു.

എമിറേറ്റിലെ ഇപ്പോഴത്തെ ആകെ ജനസംഖ്യ 2,135,888 ആണ്. ഇതിൽ 67 ശതമാനം പുരുഷന്മാരും 33 ശതമാനം സ്ത്രീകളുമാണ്. ജനസംഖ്യയുടെ 89 ശതമാനവും യു.എ.ഇ പൗരന്മാരല്ലാത്തവരും, 11 ശതമാനം പേർ സ്വദേശികളായ യു.എ.ഇ പൗരന്മാരുമാണെന്ന് സെൻസസ് വിശദീകരിക്കുന്നു.

എമിറേറ്റിന്‍റെ ഭാവി ആസൂത്രണം ചെയ്യുന്നതിനും ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും ഈ സെൻസസ് അത്യന്താപേക്ഷിതമാണെന്ന് ശൈഖ്​ മുഹമ്മദ് ബിൻ സൗദ് അൽ ഖാസിമി പറഞ്ഞു.

‘വിവരങ്ങളുടെ മൂല്യം അളക്കുന്നത് അതിന്‍റെ വലിപ്പം നോക്കിയല്ല. ഭാവിയിലെ ചോദ്യങ്ങൾക്ക് അവ ഉയർന്നുവരുന്നതിന് മുമ്പ് തന്നെ ഉത്തരം നൽകാനുള്ള കഴിവ് നോക്കിയാണ്. ഓരോ കണക്കുകളെയും മനുഷ്യനെ സേവിക്കുന്നതിനും അവരുടെ ആവശ്യങ്ങൾ മുൻകൂട്ടി കാണുന്നതിനും ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനുമുള്ള ഉപകരണമാക്കി മാറ്റുക എന്നതാണ് ഞങ്ങളുടെ ദൗത്യം’ -അദ്ദേഹം പറഞ്ഞു. 2030ലേക്കുള്ള തങ്ങളുടെ ലക്ഷ്യങ്ങൾ ഈ മാറ്റത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്നും അദ്ദേഹം വ്യക്തമാക്കി.

സ്വദേശി ജനസംഖ്യയിൽ 33.6 ശതമാനം വളർച്ച

സെൻസസ് പ്രകാരം ഷാർജയിലെ യു.എ.ഇ സ്വദേശികളുടെ എണ്ണം 234,431 ആണ്. സ്വദേശികളിൽ പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകളാണ് ഉള്ളത് -118,213 സ്ത്രീകൾ (50.4%). പുരുഷന്മാർ 116,128 ആണ്​ (49.6%). കഴിഞ്ഞ പത്തു വർഷത്തിനിടയിൽ സ്വദേശി ജനസംഖ്യയിൽ 33.6 ശതമാനം വളർച്ചയുണ്ടായിട്ടുണ്ട്. സ്വദേശികളായ യു.എ.ഇ പൗരന്മാരിൽ ഭൂരിഭാഗവും ഷാർജ നഗരത്തിലാണ് താമസിക്കുന്നത് -134,933 പേർ (ഷാർജയിലെ ആകെ സ്വദേശി ജനസംഖ്യയുടെ 58 ശതമാനമാണിത്​). കൽബയിൽ 34,278 സ്വദേശികളും, ഖോർഫക്കാനിൽ 28,628 പേരും, അൽ ദൈദിൽ 10,915 പേരും, ദിബ്ബ അൽ ഹിസ്നിൽ 9,848 സ്വദേശികളും താമസിക്കുന്നു.

കഴിഞ്ഞ പത്തു വർഷത്തിൽ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന സ്വദേശികളുടെ എണ്ണത്തിൽ 178 ശതമാനം വർധനവുണ്ടായി. 64 ശതമാനം സ്വദേശി വിദ്യാർഥികൾ സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും 36 ശതമാനം പേർ സ്വകാര്യ സ്ഥാപനങ്ങളിലും പഠിക്കുന്നു. മുതിർന്ന സ്വദേശി പൗരന്മാരിൽ 67 ശതമാനവും സാങ്കേതികവിദ്യ ഉപയോഗിക്കുന്നു.

ഷാർജയിലെ 18.6 ശതമാനം പാർപ്പിട യൂനിറ്റുകൾ ബദൽ ഊർജ്ജ സ്രോതസുകൾ ഉപയോഗിക്കുന്നവയാണ്​. 71.3 ശതമാനം വീടുകളിലും സുരക്ഷാ സംവിധാനങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. 69.7 ശതമാനം വില്ലകളിലും ഗാർഡനുകളോ ചെടികൾ വച്ചുപിടിപ്പിച്ച ഇടങ്ങളോ ഉണ്ട്.


വിവിധ പ്രദേശങ്ങളിലെ ജനസംഖ്യ:

  • ഷാർജ: 1,899,202
  • ഖോർഫക്കാൻ: 61,936
  • കൽബ: 59,401
  • അൽ ദൈദ്: 39,295
  • അൽ ഹംരിയ: 22,354
  • അൽ മദാം: 21,230
  • ദിബ്ബ അൽ ഹിസ്ൻ : 16,116
  • അൽ ബതാഹ്: 9,077
  • മലീഹ: 7,178
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Select A Tag
News Summary - Sharjah population exceeds 2.1 million; 51% increase in 10 years
Next Story