‘പഠിക്കുക, അറിഞ്ഞിരിക്കുക’ സ്കൂൾ കാമ്പയിനുമായി ഷാർജ പൊലീസ്
text_fieldsഷാർജ: ഷാർജ പൊലീസ് ഡിപ്പാർട്മെന്റ് ‘പഠിക്കുക, അറിഞ്ഞിരിക്കുക’ എന്ന സന്ദേശത്തിന് കീഴിൽ ‘ബാക് ടു സ്കൂൾ’ കാമ്പയിൻ ആരംഭിച്ചു. ഷാർജയിലെയും മധ്യ, കിഴക്കൻ പ്രദേശങ്ങളിലെയും വിദ്യാർഥികളെ ഉൾപ്പെടുത്തിയാണ് ആദ്യ ഘട്ട കാമ്പയിൻ സംഘടിപ്പിച്ചത്.
സ്കൂളിനെക്കുറിച്ചുള്ള വിദ്യാർഥികളുടെ അഭിപ്രായം മെച്ചപ്പെടുത്തൽ വിലയിരുത്തുകയായിരുന്നു ലക്ഷ്യം. ഷാർജ പൊലീസിന്റെ വാർഷിക സ്കൂൾ പ്രവർത്തന പദ്ധതിയുടെ ഭാഗമായുള്ള പരിപാടി സെപ്റ്റംബർ അവസാനം വരെ നീളും. ഏകദേശം 1400 കുട്ടികളെ കാമ്പയിനിന്റെ ഭാഗമാക്കാനാണ് പദ്ധതി. സ്കൂളുകളിൽ പോകുന്ന കൊച്ചുകുട്ടികളുടെ മനസ്സുകളിൽ സന്തോഷം പകരുന്നതിനായുള്ള നിരവധി പരിപാടികളും പ്രവർത്തനങ്ങളും കാമ്പയിനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

