ഷാർജയിൽ ആശങ്കപരമായ കുറ്റകൃത്യങ്ങളുടെ എണ്ണം കുറഞ്ഞു
text_fieldsഅഹമ്മദ് ഹാജി അൽ സെർക്കൽ
ഷാർജ: കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഷാർജ എമിറേറ്റിൽ ആശങ്കാകുലമായ കുറ്റകൃത്യങ്ങളുടെ എണ്ണം 26 ശതമാനം കുറഞ്ഞെന്ന് റിപ്പോർട്ട്. പൊലീസ് ജനറൽ കമാൻഡിലെ സ്ട്രാറ്റജി ആൻഡ് പെർഫോമൻസ് ഡെവലപ്മെൻറ് വകുപ്പ് പുറത്തുവിട്ട സ്ഥിതിവിവരക്കണക്കിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. സുരക്ഷയും സുരക്ഷിതത്വവും വർധിപ്പിക്കുന്നതിന് എല്ലാ പ്രത്യേക സംഘങ്ങളുടെയും ശ്രമങ്ങളെ ഷാർജ പൊലീസ് ഓപറേഷൻ ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ജനറൽ അഹമ്മദ് ഹാജി അൽ സെർക്കൽ പ്രശംസിച്ചു. ഇത് എമിറേറ്റിലെ കുറ്റകൃത്യങ്ങളുടെ നിരക്ക് കുറക്കാൻ സഹായിച്ചു. കുറ്റകൃത്യങ്ങൾ കുറക്കുന്നതിന് ഉചിതമായ പദ്ധതികളും പരിഹാരങ്ങളും നടപ്പാക്കുകയും സുരക്ഷ വർധിപ്പിക്കുകയും ചെയ്യുന്നതിനാലാണ് ഇത് സംഭവിക്കുന്നതെന്ന് സെർക്കൽ അഭിപ്രായപ്പെട്ടു.

