താമസ മേഖലയിൽ അഭ്യാസ പ്രകടനം: ഷാർജ പൊലീസ് കാർ പിടികൂടി
text_fieldsഡ്രിഫ്റ്റിങ് നടത്തിയ കാർ പൊലീസ് കസ്റ്റഡിയിലെടുക്കുന്നു
ഷാർജ: താമസ മേഖലയിൽ അപകടകരമായ രീതിയിൽ അഭ്യാസ പ്രകടനം നടത്തിയ കാർ ഡ്രൈവറെ ഷാർജ പൊലീസ് പിടികൂടി. കറുപ്പ് നിറമുള്ള കാർ താമസ മേഖലയിൽ ഡ്രിഫ്റ്റിങ് നടത്തുകയും മണൽ പരപ്പിലൂടെ അമിത വേഗതയിൽ ഓടിച്ചുപോവുന്നതിന്‍റെയും വീഡയോ പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. ഇയാളുടെ പ്രവൃത്തിമൂലം പ്രദേശം മുഴുവൻ പൊടിപടലങ്ങൾ ഉയരുന്നത് വീഡിയോയിൽ കാണാം. നിവാസികളുടെ പരാതിയിൽ ഉടൻ സംഭവ സ്ഥലത്തെത്തിയ ഷാർജ പൊലീസ് സി.സി ടി.വി പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത്. തുടർന്ന് വാഹനം കസ്റ്റഡിയിലെടുക്കുകയും ഡ്രൈവറെ അറസ്റ്റു ചെയ്യുകയുമായിരുന്നു.
യു.എ.ഇയിലെ ട്രാഫിക് നിയമം അനുസരിച്ച് അപകടകരമായ രീതിയിൽ അഭ്യാസ പ്രകടനം നടത്തിയാൽ 2000 ദിർഹം പിഴയും 23 ബ്ലാക്ക് പോയിന്‍റുമാണ് ശിക്ഷ. കൂടാതെ വാഹനം രണ്ട് മാസത്തേക്ക് കണ്ടുകെട്ടുകയും ചെയ്യും. വാഹനം തിരികെ ലഭിക്കാൻ 15,000 ദിർഹം പിഴ നൽകേണ്ടിവരുമെന്നും അധികൃതർ ഓർമിപ്പിച്ചു. വാഹനത്തിന്‍റെ എൻജിനോ ചേസിസോ രൂപമാറ്റം വരുത്തിയാൽ 1000 ദിർഹം പിഴയും 12 ബ്ലാറ്റ് പോയിന്‍റുമാണ് ശിക്ഷ. വാഹനം 90 ദിവസത്തേക്ക് കസ്റ്റഡിയിലെടുക്കുകയും ചെയ്യും. കഴിഞ്ഞ ജനുവരിയിൽ സമാന രീതിയിൽ അഭ്യാസ പ്രകടനം നടത്തിയ വാഹനം പിടിച്ചെടുത്ത പൊലീസ് വലിയ പിഴ ചുമത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

