Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മോഷ്​ടിച്ച കാർ രണ്ട് മണിക്കൂറിനകം കണ്ടെത്തി ഷാർജ പൊലീസ്

text_fields
bookmark_border
മോഷ്​ടിച്ച കാർ രണ്ട് മണിക്കൂറിനകം കണ്ടെത്തി ഷാർജ പൊലീസ്
cancel

ഷാർജ: മോഷണം പോയ കാർ രണ്ട് മണിക്കൂറിനുള്ളിൽ കണ്ടെത്തി ഷാർജ പൊലീസ്. ഉടനടിയുള്ള അന്വേഷണത്തിലൂടെ പ്രതിയെ അറസ്റ്റ് ചെയ്ത് വാഹനം വീണ്ടെടുക്കുകയും ഉടമക്ക്​ തിരികെ നൽകുകയും ചെയ്തതായി ഷാർജ പൊലീസ് ശനിയാഴ്ച അറിയിച്ചു.​ എഞ്ചിൻ പ്രവർത്തിപ്പിച്ച നിലയിൽ വാഹനം നിർത്തി ആളുകൾ പുറത്തുപോയതിനെ തുടർന്നാണ്​ മോഷ്​ടാവ്​ വണ്ടിയുമായി കടന്നുകളഞ്ഞത്​.

ഇക്കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം നടന്നത്. വാഹനം മോഷണം പോയതായി ഒരു സ്ത്രീ ഷാർജ പൊലീസ് ഓപറേഷൻസ് സെന്‍ററിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പൊലീസിന്‍റെ പ്രത്യേക അന്വേഷണ സംഘം നടത്തിയ ഊർജ്ജിതമായ തിരച്ചിലിനൊടുവിൽ രണ്ട് മണിക്കൂറിനുള്ളിൽ തന്നെ വാഹനം കണ്ടെത്തുകയും പ്രതിയെ പിടികൂടുകയും ചെയ്തു.

എഞ്ചിൻ ഓഫാക്കാതെ വാഹനങ്ങളിൽനിന്ന്​ പുറത്തിറങ്ങി പോകുന്നത് മോഷണങ്ങൾക്ക് വഴിതുറക്കുമെന്നും ഇത് ഗതാഗത നിയമലംഘനമാണെന്നും ഷാർജ പൊലീസ് മുന്നറിയിപ്പ് നൽകി. കടകൾ, പെട്രോൾ പമ്പുകൾ, എ.ടി.എമ്മുകൾ എന്നിവിടങ്ങളിൽ വളരെ കുറഞ്ഞ സമയത്തേക്ക് ഇറങ്ങുമ്പോൾ പോലും ഡ്രൈവർമാർ എഞ്ചിൻ ഓഫാക്കാതെ പോകരുതെന്ന് അധികൃതർ ഓർമിപ്പിച്ചു.

വാഹനം വിട്ടുപോകുമ്പോൾ എഞ്ചിൻ പൂർണമായും ഓഫ് ചെയ്യുക, ഡോറുകൾ കൃത്യമായി പൂട്ടുക, വിലപിടിപ്പുള്ള വസ്തുക്കൾ വാഹനത്തിനുള്ളിൽ വെക്കാതിരിക്കുക തുടങ്ങിയ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കാൻ പൊലീസ് ആവശ്യപ്പെട്ടു. അടിയന്തര സാഹചര്യങ്ങളിൽ 999 എന്ന നമ്പറിലും മറ്റ് അന്വേഷണങ്ങൾക്ക് 901 എന്ന നമ്പറിലും പൊതുജനങ്ങൾക്ക് ബന്ധപ്പെടാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Sharjah Police recover stolen car within two hours
Next Story