മഴയിൽ ഷാർജ പൊലീസിന് 40,000 കോളുകൾ
text_fieldsഷാർജ പൊലീസിന്‍റെ ഓപറേഷൻസ് സെന്‍റർ
ഷാർജ: കഴിഞ്ഞ ദിവസങ്ങളിലുണ്ടായ പ്രതികൂല കാലാവസ്ഥ സമയങ്ങളിൽ ഷാർജ പൊലീസ് കൈകാര്യം ചെയ്തത് 40,000ത്തിലധികം സഹായ അഭ്യർഥന കോളുകൾ. എമർജൻസി നമ്പറായ 999ൽ 33,693 കോളുകളും നോൺ എമർജൻസി നമ്പറായ 901ൽ 6954 കോളുകളുമാണ് വന്നതെന്ന് ഓപറേഷൻസ് സെന്‍റർ ഡിപാർട്ട്മെന്റ് ഡയറക്ടർ ബ്രിഗേഡിയർ മുഹമ്മദ് റഹ്മ അൽ ഗസൽ പറഞ്ഞു.
ഓപറേഷൻസ് സെന്‍ററിന്‍റെ ഉയർന്ന തലത്തിലുള്ള തയ്യാറെടുപ്പുകളും അടിയന്തര പ്രതികരണങ്ങളുമാണ് സഹായ അഭ്യർഥന കോളുകൾ പ്രതിഫലിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതികൂല കാലാവസ്ഥയുടെ ആഘാതങ്ങൾ കുറക്കാൻ സഹായിക്കുന്ന തരത്തിൽ കോളുകൾ വേഗത്തിൽ സ്വീകരിക്കുന്നതിനും വിലയിരുത്തുന്നതിനും ഓപ്പറേഷൻസ് സെന്‍ററാണ് ആശ്രയിച്ചിരുന്നതെന്നും അൽ ഗസൽ പറഞ്ഞു. പ്രധാന റോഡുകൾ, ഇന്‍റർസെക്ഷനുകൾ, പ്രധാന മേഖലകൾ എന്നിവിടങ്ങളിൽ ട്രാഫിക് പട്രോളിങ് ശക്തിപ്പെടുത്തുന്നതിനൊപ്പം ഷാർജ പൊലീസ് 24 മണിക്കൂർ ഫീൽഡ് നിരീക്ഷണവും നടത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

