തടവുകാർക്ക് കുടുംബസംഗമം ഒരുക്കി ഷാർജ പൊലീസ്
text_fieldsഷാർജ പൊലീസ് വനിത തടവുകാർക്കായി ഒരുക്കിയ കുടുംബസംഗമത്തിൽ പങ്കെടുക്കുന്ന ഉദ്യോഗസ്ഥർ
ഷാർജ: റമദാനിൽ എമിറേറ്റിലെ വനിത തടവുകാർക്കായി കുടുംബസംഗമം ഒരുക്കി ഷാർജ പൊലീസ്. പീനൽ ആൻഡ് കറക്ഷനൽ അഡ്മിനിസ്ട്രേഷന്റെ നേതൃത്വത്തിൽ ഒരുക്കിയ സംഗമത്തിൽ തടവുകാർക്ക് കുടുംബങ്ങൾക്കൊപ്പം നോമ്പുതുറക്കുള്ള സൗകര്യങ്ങളും ഒരുക്കിയിരുന്നു. വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ച സംഗമത്തിൽ ഏറ്റവും ശ്രദ്ധേയമായത് മോചിതയായ ഒരു മുൻ കുറ്റവാളിയുടെ വിജയഗാഥയായിരുന്നു.
ജയിൽജീവിതത്തിനുശേഷം തന്റെ ജീവിതത്തിലുണ്ടായ മാറ്റങ്ങളെ കുറിച്ച് അവർ വിവരിച്ചു. തടവുകാർ നിർമിച്ച കരകൗശല വസ്തുക്കളും സംഗമത്തിൽ പ്രദർശിപ്പിച്ചിരുന്നു. കുടുംബ ബന്ധങ്ങൾ സൃഷ്ടിക്കുന്നതിനുള്ള ദൗത്യത്തിന്റെ ഭാഗമായാണ് കുടുംബങ്ങളും തടവുകാരും തമ്മിൽ കൂടിക്കാഴ്ചക്ക് അവസരമൊരുക്കിയത്.
തടവുകാരുടെ മാനസികവും സാമൂഹികവുമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പുനരധിവാസ നയത്തിന്റെ ഭാഗമായാണ് ഇത്തരം സംഗമങ്ങൾ എന്ന് പീനൽ ആൻഡ് കറക്ഷനൽ ഇൻസ്റ്റിറ്റ്യൂഷൻ അഡ്മിനിസ്ട്രേഷൻ ഡയറക്ടർ കേണൽ അബ്ദുല്ല റാശിദ് അലി നഖ്ബി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

