വഞ്ചിതുഴഞ്ഞും നുഴഞ്ഞുകയറിയും ഷാർജ പൊലീസ്
text_fieldsഷാർജ പൊലീസിന്റെ കിഴക്കൻമേഖല വകുപ്പ് ദിബ്ബ അൽ ഹിസൻസ് ബീച്ചിൽ സംഘടിപ്പിച്ച കായിക പരിപാടികൾ
ഷാർജ: ഷാർജ പൊലീസിന്റെ കിഴക്കൻമേഖല വകുപ്പ് ദിബ്ബ അൽ ഹിസൻസ് ബീച്ചിൽ ഓപൺ ഡേ ഫോറം സംഘടിപ്പിച്ചു. പോസിറ്റിവിറ്റിയും ഫിറ്റ്നസും വർധിപ്പിക്കുക, ആത്മവിശ്വാസം വളർത്തുക എന്നിവ ലക്ഷ്യമിട്ടുള്ള കായിക പരിപാടിയാണ് സംഘടിപ്പിച്ചത്.
കയാക്കിങ്, വോളിബാൾ, ബീച്ച് ഫുട്ബാൾ, അമ്പെയ്ത്ത് തുടങ്ങിയ പരിപാടികൾ ഉൾപ്പെടുത്തിയിട്ടുണ്ട്. കായികക്ഷമത വർധിപ്പിച്ച് പൂർണ ആരോഗ്യത്തോടെ രാഷ്ട്രത്തിനായി സേവനംചെയ്യുക എന്ന ലക്ഷ്യമാണ് ഫോറം മുന്നോട്ടുവെക്കുന്നത്. ഷാർജ പൊലീസ് ഓപറേഷൻസ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ജനറൽ അഹമ്മദ് ഹാജി അൽ സെർക്കൽ, കിഴക്കൻ മേഖല പൊലീസ് ഡിപ്പാർട്ട്മെന്റ് ഡയറക്ടർ കേണൽ ഡോ. അലി അൽ കൈ അൽ ഹമൂദി, മറ്റ് റാങ്കിങ് ഓഫിസർമാർ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

