വ്യാപാര സ്ഥാപനങ്ങൾക്ക് വൻ ഇളവുകളുമായി ഷാർജ പൊലീസ്; പിഴകൾക്കും ഫീസുകൾക്കും 50 ശതമാനം കിഴിവ്
text_fieldsഷാർജ: ഷാർജയിലെ ബിസിനസ് മേഖലക്ക് ഏറെ ആശ്വാസം നൽകുന്ന വൻ ഇളവുകളുമായി ഷാർജ പൊലീസ്. വാണിജ്യ സ്ഥാപനങ്ങളുടെ സുരക്ഷാ പെർമിറ്റ് പുതുക്കൽ ഫീസ്, പിഴകൾ, സെക്യൂരിറ്റി സിസ്റ്റം സബ്‌സ്‌ക്രിപ്‌ഷൻ ഫീസ് എന്നിവയിൽ 50 ശതമാനം കിഴിവ് പ്രഖ്യാപിച്ചു. ഷാർജ എക്‌സിക്യൂട്ടീവ് കൗൺസിലിന്‍റെ തീരുമാനപ്രകാരമാണ് ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചത്. പുതിയ ഇളവുകൾ മൂന്ന് മാസത്തേക്ക് ലഭ്യമായിരിക്കും.
എമിറേറ്റിലെ വ്യാപാര അന്തരീക്ഷം കൂടുതൽ ശക്തമാക്കാനും സാമ്പത്തിക വളർച്ചക്ക് പിന്തുണ നൽകാനുമാണ് ഷാർജ പൊലീസ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ആനുകൂല്യങ്ങൾ ഷാർജയിലെ ചെറുകിട-ഇടത്തരം സംരംഭങ്ങൾക്ക് വലിയ രീതിയിൽ ഗുണം ചെയ്യും. ആഗോള സാമ്പത്തിക വെല്ലുവിളികൾക്കിടയിൽ കമ്പനികൾക്ക് തങ്ങളുടെ പ്രവർത്തനച്ചെലവ് കുറക്കാനും ബിസിനസ് സുഗമമായി മുന്നോട്ട് കൊണ്ടുപോകാനും ഇത് സഹായിക്കും. ഇളവുകളെക്കുറിച്ചും ആനുകൂല്യങ്ങളെക്കുറിച്ചും കൂടുതൽ വിവരങ്ങൾ അറിയാൻ ഷാർജ പൊലീസിന്‍റെ 901 എന്ന കോൾ സെന്‍റർ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
ബിസിനസ് സൗഹൃദ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനായി യു.എ.ഇയിലുടനീളം വിവിധ സാമ്പത്തിക പാക്കേജുകൾ പ്രഖ്യാപിക്കുന്നതിന്‍റെ ഭാഗമായാണ് ഷാർജയുടെ ഈ നടപടി. നേരത്തെ ദുബൈ ഭരണകൂടവും ബിസിനസ് മേഖലയെ സഹായിക്കാൻ കോടിക്കണക്കിന് ദിർഹത്തിന്റെ ഇളവുകൾ പ്രഖ്യാപിച്ചിരുന്നു.
പ്രധാന ഇളവുകൾ
- പെർമിറ്റ് ഫീസിൽ പകുതി കുറവ്: വാണിജ്യ സ്ഥാപനങ്ങളുടെ സുരക്ഷാ പെർമിറ്റുകൾ പുതുക്കുന്നതിനുള്ള ഫീസിൽ 50% കിഴിവ്.
- പിഴകൾക്ക് 50 ശതമാനം ഇളവ്: ബിസിനസ് സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾക്കുള്ള പിഴത്തുക പകുതിയായി കുറച്ചു.
- സെക്യൂരിറ്റി സിസ്റ്റം ഫീസിൽ ഇളവ്: സെക്യൂരിറ്റി സിസ്റ്റം സബ്‌സ്‌ക്രിപ്‌ഷൻ ഫീസിലും 50 ശതമാനം ഇളവ് ലഭിക്കും.
- പരിശീലന ഫീസിൽ കുറവ്: നിർബന്ധിത തൊഴിൽ പരിശീലന പരിപാടികളുടെ ഫീസിൽ 20 ശതമാനം കിഴിവ് നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

