ഷാർജ പൊലീസ് മൗണ്ടൻ റെസ്ക്യൂ യൂനിറ്റ് ആരംഭിച്ചു
text_fieldsഷാർജ: വടക്കു-കിഴക്കൻ മേഖലയിലെ മലകൾ താണ്ടാൻ നിരവധി വിനോദസഞ്ചാരികൾ ഓരോ മാസവും എത്താറുണ്ട്. ശൈത്യകാലം പിറന്നാൽ ഇത്തരക്കാരുടെ എണ്ണം വർധിക്കും. ഏറെ ചരിത്ര പ്രാധാന്യമുള്ളതും ചേതോഹരവുമായ കാഴ്ചയായതിനാലുമാണ് ഷാർജയിലെ മലകളിൽ സഞ്ചാരികളെത്തുന്നത്. തണുത്ത കാലാവസ്ഥയുടെ തിരിച്ചുവരവ് ഷാർജയുടെ കിഴക്കൻ മേഖലയിലെ പർവതപ്രദേശങ്ങൾ സന്ദർശിക്കാൻ കൂടുതൽ ആളുകളെ പ്രേരിപ്പിക്കുന്നതിനാൽ രക്ഷാപ്രവർത്തനത്തിന് പ്രവർത്തനക്ഷമമായ മൗണ്ടൻ റെസ്ക്യൂ യൂനിറ്റ് ആരംഭിച്ചിരിക്കയാണ് ഷാർജ പൊലീസ്. നിരവധി കൂടിയാലോചനകൾക്കുശേഷമാണ് യൂനിറ്റിെൻറ രൂപവത്കരണം നടന്നതെന്ന് ഷാർജ പൊലീസിലെ ഈസ്റ്റേൺ റീജ്യൻ ഡയറക്ടർ കേണൽ അലി അൽ കൈഅൽ ഹമൂദി പറഞ്ഞു. വിവരങ്ങൾ 999 നമ്പറിലോ 092370000 എന്ന നമ്പറിൽ വാട്സ്ആപ് വഴിയോ അറിയിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

