അഞ്ചുവർഷത്തെ സമ്പാദ്യം അടങ്ങിയ ബാഗ് കണ്ടെത്തി നൽകി ഷാർജ പൊലീസ്
text_fieldsബാഗ് വാഹനത്തിൽ മറന്നുവെച്ചയാൾക്ക് ഷാർജ പൊലീസ് അത് കണ്ടെത്തി തിരിച്ചുനൽകുന്നു
ഷാർജ: യു.എ.ഇയിലെ അഞ്ചുവർഷത്തെ ജോലിയിൽ മിച്ചംപിടിച്ച സമ്പാദ്യം മുഴുവൻ അടങ്ങിയ ബാഗ് വാഹനത്തിൽ മറന്നുവെച്ചയാൾക്ക് അത് കണ്ടെത്തി നൽകി ഷാർജ പൊലീസ്. ജനറൽ ഡിപാർട്ട്‌മെന്‍റ് ഓഫ് ക്രിമിനൽ സെക്യൂരിറ്റി ആൻഡ് പോർട്സ് വിഭാഗമാണ് അറബ് സ്വദേശിയുടെ ബാഗ് വിജയകരമായി കണ്ടെത്തി നൽകിയത്.
ജന്മനാട്ടിലേക്ക് മടങ്ങുന്നതിനായി വിമാനത്താവളത്തിലേക്ക് പോകുന്നതിനിടെ അബദ്ധത്തിൽ ടാക്സി വാഹനത്തിൽ ബാഗ് മറന്നുവെക്കുകയായിരുന്നു.പരാതി ലഭിച്ചയുടൻ സുരക്ഷാ ഉദ്യോഗസ്ഥർ അന്വേഷണം ആരംഭിച്ചു. സി.സി.ടി.വി ദൃശ്യങ്ങളും സ്മാർട്ട് നിരീക്ഷണ സംവിധാനങ്ങളും ഉപയോഗിച്ച് ഉദ്യോഗസ്ഥർ ടാക്സിയുടെ കൃത്യമായ റൂട്ട് ട്രാക്ക് ചെയ്യുകയും വാഹനം കണ്ടെത്തുകയും ചെയ്തു. വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ ബാഗ് സുരക്ഷിതമായി വീണ്ടെടുക്കാൻ പൊലീസിന് കഴിഞ്ഞു.
നഷ്ടപ്പെട്ട ബാഗ് വളരെപ്പെട്ടെന്ന് കണ്ടെത്തി നൽകിയതിൽ ബാഗുടമ ഷാർജ പൊലീസിന് നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

