Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഏഷ്യൻ സ്വദേശി കൊല്ലപ്പെട്ട സംഭവം; ഭാര്യയെയും മകനെയും കാണാനില്ലെന്ന റിപ്പോർട്ടുകൾ നിഷേധിച്ച് ഷാർജ പൊലീസ്

text_fields
bookmark_border
ഏഷ്യൻ സ്വദേശി കൊല്ലപ്പെട്ട സംഭവം; ഭാര്യയെയും മകനെയും കാണാനില്ലെന്ന റിപ്പോർട്ടുകൾ നിഷേധിച്ച് ഷാർജ പൊലീസ്
cancel

ഷാർജ: കഴിഞ്ഞ മാസം കൊല്ലപ്പെട്ട ഏഷ്യൻ സ്വദേശിയുടെ ഭാര്യയെയും മകനെയും കാണാനില്ലെന്ന തരത്തിൽ പ്രചരിക്കുന്ന മാധ്യമ റിപ്പോർട്ടുകൾ ഷാർജ പൊലീസ് ജനറൽ കമാൻഡ് പൂർണമായും നിഷേധിച്ചു. ഇരുവരെയും കാണാതായതായി ഇതുവരെ ഒരു പരാതിയോ റിപ്പോർട്ടോ ലഭിച്ചിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി.

കൊലപാതക കേസ് ക്രൈംബ്രാഞ്ച് സംഘം വിജയകരമായി അന്വേഷിച്ചു കണ്ടെത്തുകയും, കൊല്ലപ്പെട്ടയാളുടെ കുടുംബം സുരക്ഷിതമായി സ്വന്തം നാട്ടിലേക്ക് മടങ്ങിപ്പോയതായി സ്ഥിരീകരിക്കുകയും ചെയ്തു. ഇവരെ കാണാതായെന്ന തരത്തിലുള്ള വാർത്തകൾ വസ്തുതാവിരുദ്ധമാണെന്ന് പൊലീസ് അറിയിച്ചു.

കഴിഞ്ഞ മാസമാണ് കൊലപാതകമെന്ന് സംശയിക്കുന്ന രീതിയിൽ മൃതദേഹം കണ്ടെത്തിയതിനെക്കുറിച്ച് ഷാർജ പൊലീസിന് വിവരം ലഭിക്കുന്നത്. ഉടൻതന്നെ സ്ഥലത്തെത്തിയ വിദഗ്ദ്ധ അന്വേഷണ സംഘങ്ങൾ തെളിവുകൾ ശേഖരിക്കുകയും, പബ്ലിക് പ്രൊസിക്യൂഷന്‍റെ നിർദേശപ്രകാരം മൃതദേഹം ഫോറൻസിക് പരിശോധനക്ക് അയക്കുകയും ചെയ്തിരുന്നു.

തുടർന്ന് കുറ്റകൃത്യ അന്വേഷണ വിഭാഗം (സി.ഐ.ഡി) വിപുലമായ അന്വേഷണം നടത്തുകയും വിവരങ്ങൾ കൃത്യമായി അപഗ്രഥിക്കുകയും ചെയ്തു. സൂക്ഷ്മമായ പരിശോധനയിലൂടെ കേസിന്‍റെ ചുരുളഴിച്ച അന്വേഷണ സംഘം, പ്രതികളെ അറസ്റ്റ് ചെയ്യുകയും തുടർ നിയമനടപടികൾക്കായി കേസ് പബ്ലിക് പ്രൊസിക്യൂഷന് കൈമാറുകയും ചെയ്തു.

ഈ സംഭവത്തിന്‍റെ പശ്ചാത്തലത്തിൽ, വാർത്തകളും വിവരങ്ങളും ഔദ്യോഗിക സ്രോതസ്സുകളിൽനിന്ന് മാത്രം സ്വീകരിക്കണമെന്ന് ഷാർജ പൊലീസ് ജനറൽ കമാൻഡ് ഓർമിപ്പിച്ചു. വ്യാജവും അപൂർണവുമായ, സ്ഥിരീകരിക്കാത്ത വിവരങ്ങൾ പ്രചരിപ്പിക്കുന്നത് പൊതുജനങ്ങളിൽ തെറ്റിദ്ധാരണ പരത്തുന്നതിനും നിയമനടപടികളെ പ്രതികൂലമായി ബാധിക്കുന്നതിനും കാരണമാകുമെന്ന് മാധ്യമങ്ങളോടും പൊതുജനങ്ങളോടും പൊലീസ് വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Sharjah Police deny reports that wife and son are missing
Next Story