ജീവനക്കാർക്ക് ഷാർജ പൊലീസിന്റെ ആരോഗ്യ ക്യാമ്പ്
text_fieldsഷാർജ പൊലീസ് സംഘടിപ്പിച്ച ആരോഗ്യ ക്യാമ്പിൽ പങ്കെടുക്കുന്ന ഉദ്യോഗസ്ഥൻ
ഷാർജ: പൊലീസിലെ ജീവനക്കാരുടെ ആരോഗ്യകരമായ ജീവിതനിലവാരം ഉയർത്തുന്നതിനായി ഷാർജ പൊലീസ് ആരോഗ്യ ക്യാമ്പ് സംഘടിപ്പിച്ചു. ഫ്രണ്ട്സ് ഫോർ ഡയബറ്റിസ് അസോസിയേഷനുമായി സഹകരിച്ച് ഷാർജ പൊലീസ് ജനറൽ കമാൻഡിന്റെ (എസ്.പി.ജി.സി) കസ്റ്റമർ ഹാപ്പിനെസ് സെന്ററാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
‘പ്രതിരോധവും സഹവർത്തിത്വവും’ എന്ന പേരിൽ സംഘടിപ്പിച്ച ക്യാമ്പിൽ നിരവധി പൊലീസ് ഉദ്യോഗസ്ഥർ പങ്കെടുത്തു. ഷാർജ പൊലീസ് വർഷാവർഷം നടപ്പാക്കുന്ന ആരോഗ്യ ബോധവത്കരണ പരിപാടികളുടെ ഭാഗമായാണ് നടപടി. സ്വന്തം ജീവനക്കാർക്ക് ആരോഗ്യകരമായ തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കുകയും ക്ഷേമം ഉറപ്പാക്കുകയുമാണ് ക്യാമ്പുകളിലൂടെ ലക്ഷ്യം വെക്കുന്നതെന്ന് ഷാർജ പൊലീസ് അറിയിച്ചു.

