സുരക്ഷാ സജ്ജീകരണങ്ങൾ ശക്തമാക്കാൻ ഷാർജ പൊലീസ് 130 പുതിയ വാഹനങ്ങൾ കൂടി
text_fieldsഷാർജ പൊലീസ് വാഹനവ്യൂഹത്തിലെത്തിച്ച പുതിയ വാഹനങ്ങൾ
ഷാർജ: സുരക്ഷാ മേഖലയിലെ പ്രവർത്തനക്ഷമത വർധിപ്പിക്കുന്നതിനും അടിയന്തര സാഹചര്യങ്ങളിൽ ഉടനടി പ്രതികരിക്കുന്നതിനുമായി വാഹന വ്യൂഹം നവീകരിച്ച് ഷാർജ പൊലീസ്. സുരക്ഷാ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനും പൊലീസ് ഉദ്യോഗസ്ഥരുടെ സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനുമുള്ള നടപടിയുടെ ഭാഗമായി വാഹനവ്യൂഹത്തിലേക്ക് 1130 പുതിയ സുരക്ഷാ വാഹനങ്ങൾ കൂടി ഷാർജ പൊലീസ് കൂട്ടിച്ചേർത്തു.
എമിറേറ്റിലെ വിവിധ താമസമേഖലകളിലും പൊതുവിടങ്ങളിലും പോലീസിന്റെ സജീവ സാന്നിധ്യം കൂടുതൽ ഉറപ്പാക്കാൻ ഈ നീക്കം ഉപകരിക്കും. സ്മാർട്ട് കമ്യൂണിക്കേഷൻ സിസ്റ്റങ്ങൾ, അത്യാധുനിക ഫീൽഡ് ഉപകരണങ്ങൾ, ഉയർന്ന തലത്തിലുള്ള സുരക്ഷാ ഫീച്ചറുകൾ എന്നിവയടക്കമുള്ള പുത്തൻ സാങ്കേതികവിദ്യകളടങ്ങിയതാണ് ഈ വാഹനങ്ങൾ. ഏത് സാഹചര്യത്തിലും കാര്യക്ഷമമായി പ്രവർത്തിക്കാൻ ഉദ്യോഗസ്ഥർക്ക് ഇവ സഹായകരമാകും.
അന്താരാഷ്ട്ര നിലവാരമുള്ള പ്രവർത്തന സജ്ജത ഉറപ്പുവരുത്തുന്നതിന്‍റെ ഭാഗമായാണ് വാഹന വ്യൂഹം വിപുലീകരിച്ചതെന്ന് റിസോഴ്‌സസ് ആൻഡ് സപ്പോർട്ട് സർവീസസ് ജനറൽ ഡിപാർട്മെന്റ് ഡയറക്ടർ ജനറൽ മേജർ ജനറൽ ഡോ. അലി ബൂ അൽ സൂദ് വ്യക്തമാക്കി. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ഏത് സമയത്തും പൊലീസിന്റെ സജീവ സാന്നിധ്യം ഉറപ്പാക്കാനും ഇത് സഹായിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

