ഷാർജയിലെ പാർക്കുകളിൽ സമയമാറ്റം
text_fieldsഷാർജ: ഈദുൽ ഫിത്ർ പ്രമാണിച്ച് ഷാർജയിലെ പാർക്കുകളിൽ സമയമാറ്റം. ശനി, ഞായർ, തിങ്കൾ ദിവസങ്ങളിൽ പാർക്കുകൾ വൈകീട്ട് നാലുമുതൽ രാത്രി 12 വരെയായിരിക്കും പ്രവർത്തിക്കുക. അതേസമയം, ഷാർജ നാഷനൽ പാർക്ക്, റോള പാർക്ക് എന്നിവ രാവിലെ എട്ടുമുതൽ രാത്രി 12 വരെ തുറക്കുമെന്ന് ദുബൈ മുനിസിപ്പാലിറ്റി അറിയിച്ചു. ദുബൈയിലെ പാർക്കുകളിലും സമയമാറ്റം പ്രഖ്യാപിച്ചിരുന്നു.
സഫാരി പാർക്ക് രാവിലെ 10 മുതൽ വൈകീട്ട് ആറുവരെ, മുഷ്രിഫ് നാഷനൽ പാർക്കിലെ മൗണ്ടൻ ബൈക്ക് ട്രാക്ക് രാവിലെ 6.30 മുതൽ വൈകീട്ട് ആറുവരെ ക്രീക്ക് പാർക്ക്, മംസാർ പാർക്ക്, സബീൽ പാർക്ക്, സഫ പാർക്ക്, മുഷ്രിഫ് നാഷനൽ പാർക്ക് എന്നിവ രാവിലെ എട്ടുമുതൽ രാത്രി 11വരെ, ഖുർആനിക് പാർക്ക് രാവിലെ എട്ടുമുതൽ രാത്രി 10വരെ, ദുബൈ ഫ്രെയിം രാവിലെ ഒമ്പതുമുതൽ രാത്രി ഒമ്പതുവരെ, ചിൽഡ്രൻസ് സിറ്റി രാവിലെ ഒമ്പതുമുതൽ രാത്രി എട്ടുവരെയാണ് തുറന്നിരിക്കുക.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

