ഷാർജയിൽ കാണാതായ മലയാളിയുടെ മൃതദേഹം കാറിൽ കണ്ടെത്തി
text_fieldsഷാര്‍ജ: കഴിഞ്ഞ ദിവസം ഷാര്‍ജയില്‍ കാണാതായ മലയാളി യുവാവ് കാറിനുള്ളില്‍ മരിച്ച നിലയില്‍. എറണാകുളം പെരുമ്പാവൂര്‍ സ്വദേശിയും ഷാര്‍ജ എയര്‍പോര്‍ട്ട് ഫ്രീ സോണിലെ കമ്പനിയിലെ ജീവനക്കാരനുമായ ഡിക്സന് പോളിെൻറ (35) മൃതദേഹമാണ് ഷാര്‍ജയിലെ ജനവാസ മേഖലയായ അല്‍ ഖുലായ ഭാഗത്തെ ലേഡീസ് ക്ലബിന് സമീപത്തെ പാര്‍ക്കിങ് ഭാഗത്ത് നിറുത്തിയിട്ട കാറില്‍ കണ്ടത്തെിയത്. മരണ കാരണം സ്ഥിരീകരിച്ചിട്ടില്ല.
കാറില്‍ എ.സി. പ്രവര്‍ത്തിച്ച് ഉറങ്ങിയത് മൂലം വിഷവാതകം ശ്വസിച്ചായിരിക്കാം മരണമെന്നാണ് പൊലീസിെൻറ പ്രാഥമിക നിഗമനം. ഭാര്യക്ക് അയര്‍ലന്‍ഡില്‍ ജോലി ലഭിച്ചതിനെ തുടര്‍ന്ന് ഡിക്സന് കുറച്ച് ദിവസമായി അവിടെയായിരുന്നു. ഷാര്‍ജയിലെ ജോലി രാജിവെച്ച് അവിടേക്ക് തന്നെ മടങ്ങാനാണ് ഷാര്‍ജയിലെത്തിയത്. ഈമാസം ഒന്നുമുതല്‍ ഇയാളെ കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ വാസിത് പൊലീസ് സ്റ്റേഷനില്‍ പരാതിപ്പെട്ടിരുന്നു. ജുലൈ 31ന് രാത്രി 9.30ന് ഡിക്സന് അയര്‍ലന്‍ഡിലുള്ള ഭാര്യയുമായി മൊബൈലില്‍ സംസാരിച്ചിരുന്നു.
കാണാതായ ദിവസം രാവിലെ 10 വരെ ഡിക്സെൻറ ഫോണ്‍ പ്രവര്‍ത്തിച്ചിരുന്നുവെന്ന് ബന്ധുക്കള്‍ പൊലീസിനോട് പറഞ്ഞു. പിന്നിടാണത്രെ സ്വിച്ച് ഓഫായത്. ഇതിനെ തുടര്‍ന്ന് താമസ സ്ഥലത്ത് അന്വേഷിച്ചെങ്കിലും അത് പൂട്ടി കിടക്കുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. പിന്നിടാണ് പൊലീസില്‍ പരാതി നല്‍കിയത്. പൊലീസത്തെി മുറി തുറന്ന് പരിശോധിച്ചെങ്കിലും അകത്ത് ആരും ഉണ്ടായിരുന്നില്ല. പൊലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെ ബുധനാഴ്ച കാറില്‍ മൃതദേഹം കണ്ടത്തുകയായിരുന്നു. ഭാഗികമായി അഴുകിയ നിലയിലായിരുന്നു മൃതദേഹമെന്ന് പൊലീസ് പറഞ്ഞു.കുവൈത്ത് ആശുപത്രിയില്‍ സൂക്ഷിച്ച മൃതദേഹം നടപടികള്‍ക്ക് ശേഷം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഭാര്യ: സോഫിയ അന്‍സില്‍. മകള്‍: സെറ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
