Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിജ്ഞാനത്തിന്‍റെയും പൈതൃകത്തിന്‍റെയും ലോകം തുറന്ന് ഷാർജ മ്യൂസിയം അതോറിറ്റി

text_fields
bookmark_border
വിജ്ഞാനത്തിന്‍റെയും പൈതൃകത്തിന്‍റെയും ലോകം തുറന്ന് ഷാർജ മ്യൂസിയം അതോറിറ്റി
cancel

ഷാർജ: ഷാർജ എക്‌സ്‌പോ സെന്‍ററിൽ നടക്കുന്ന 45-ാമത് ഷാർജ രാജ്യാന്തര പുസ്തകമേളയിൽ വേറിട്ട സാംസ്കാരിക, വിദ്യാഭ്യാസ പ്രദർശനങ്ങളുമായി ഷാർജ മ്യൂസിയംസ് അതോറിറ്റി. നവംബർ നാലുമുതൽ 15 വരെ നീണ്ടുനിൽക്കുന്ന മേളയിൽ, മേഖലയുടെ സമ്പന്നമായ ചരിത്രവും പൈതൃകവും വിളിച്ചോതുന്ന അപൂർവ്വ ശേഖരങ്ങളും പ്രസിദ്ധീകരണങ്ങളും പരിചയപ്പെടുത്തുന്ന രീതിയിലാണ് അതോറിറ്റിയുടെ സ്റ്റാൾ ഒരുക്കിയിരിക്കുന്നത്. ഷാർജയുടെ മുൻകാല ജീവിതം, കച്ചവട രീതികൾ, സാംസ്കാരിക പാരമ്പര്യം എന്നിവ വ്യക്തമാക്കുന്ന വൈവിധ്യമാർന്ന കാഴ്ചകളാണ് സന്ദർശകരെ കാത്തിരിക്കുന്നത്.

മേളയിലെ സ്റ്റാളിൽ ചരിത്ര പ്രാധാന്യമുള്ള നിരവധി വസ്തുക്കളുടെ മാതൃകകളും അപൂർവ ശേഖരങ്ങളും പ്രദർശിപ്പിച്ചിട്ടുണ്ട്. മലീഹയിൽ കുതിരയോടൊപ്പം അടക്കം ചെയ്ത നിലയിൽ കണ്ടെത്തിയതും ഷാർജ ആർക്കിയോളജി മ്യൂസിയത്തിലുള്ളതുമായ സ്വർണം പൂശിയ കുതിരക്കണ്ണികളുടെ മാതൃക, ബൈത്ത് അൽ നബൂദയിലെ വ്യാപാരികളുടെ പ്രധാന ഉപകരണങ്ങളായിരുന്ന ത്രാസുകളും തൂക്കക്കട്ടകളും, ഷാർജ ഫോർട്ടിൽ (അൽ ഹിസ്ൻ) നിന്നുള്ള സ്വർണ അലങ്കാരങ്ങളുള്ള മാതൃകാ ഖഞ്ചർ (അറബിക് വാൾ) എന്നിവ ഇതിൽ ഉൾപ്പെടുന്നു. കൂടാതെ, ലോകത്തിലെ തന്നെ ഏറ്റവും പഴക്കമേറിയ മുത്തുകളിലൊന്നായി കരുതപ്പെടുന്നതും 7,000 വർഷം പഴക്കമുള്ള ഖബറിടത്തിൽനിന്ന് കണ്ടെത്തിയതുമായ ‘ലുലു - ദി സീ മൂൺ’ മുത്തും ഇവിടെ കാണാം.

പ്രദർശനത്തിന് പുറമെ സന്ദർശകർക്കായി സംവേദനാത്മക അനുഭവങ്ങളും വായനാ കോർണറും സ്റ്റാളിൽ സജ്ജീകരിച്ചിട്ടുണ്ട്. കുതിരക്കണ്ണികളുടെ മാതൃക ഉപയോഗിച്ചുള്ള പ്രത്യേക കലാപ്രദർശനവും ചിത്രങ്ങളെടുക്കാനുള്ള സൗകര്യവും ഇവിടെയുണ്ട്. അതോറിറ്റി പുതുതായി പുറത്തിറക്കിയ ‘ഷാർജ മ്യൂസിയം ഓഫ് ഇസ്ലാമിക് സിവിലൈസേഷൻ’, 'ഷേപ്പ്ഡ് ബൈ സ്റ്റോൺ: ദി ടൂൾസ് ദാറ്റ് മേഡ് പ്രീഹിസ്റ്റോറിക് ഖത്തർ' എന്നീ അറബിക്, ഇംഗ്ലീഷ് പുസ്തകങ്ങൾ വായിക്കാനും വാങ്ങാനും പൈതൃക ഉപഹാരങ്ങൾ സ്വന്തമാക്കാനും അവസരമുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Sharjah Museum Authority
Next Story