ഷാർജ നഗരസഭ ബീച്ചുകളിൽ സൈക്കിൾ പട്രോളിങ് ആരംഭിച്ചു
text_fieldsഷാർജ നഗരസഭ ബീച്ചുകളിൽ സൈക്കിൾ പട്രോളിങ് ആരംഭിച്ചപ്പോൾ
ഷാർജ: ബീച്ചുകളിലും പ്രകൃതിരമണീയമായ ഇടങ്ങളിലും നിരീക്ഷണവും അവബോധവും വർധിപ്പിക്കുന്നതിന് ഷാർജ മുനിസിപ്പാലിറ്റി സൈക്കിൾ പട്രോളിങ് ആരംഭിച്ചു. അൽ മുസല്ല പ്രദേശത്തെ മുനിസിപ്പാലിറ്റിയുടെ ആസ്ഥാനത്തുവെച്ച് ഡയറക്ടർ ജനറൽ താബിത് സലീം അൽ താരിഫി ഉദ്ഘാടനം ചെയ്തു. ഉപയോക്താക്കളെ ബോധവത്കരിക്കുക, പ്രതിരോധ- മുൻകരുതൽ പാലിക്കാൻ പ്രേരിപ്പിക്കുക, ബീച്ചുകളുടെയും ഹരിതപ്രദേശങ്ങളുടെയും ഉപയോഗം സംബന്ധിച്ച നിർദേശങ്ങൾ നൽകുക എന്നിവയാണ് ഈ സംരംഭത്തിെൻറ ലക്ഷ്യമെന്ന് അൽ തരിഫി പറഞ്ഞു.
പരിസ്ഥിതി സംരക്ഷിക്കുന്നതിനും പരിരക്ഷിക്കുന്നതിനും പുറമെ ജീവനക്കാരുടെ കായിക പരിശീലനവും ആരോഗ്യവും പ്രോത്സാഹിപ്പിക്കുമെന്നും അൽ തരിഫി പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

