കൊതുകു നശീകരണം; ഷാർജയിൽ 90 സ്മാർട്ട് ട്രാപ്പുകൾ സ്ഥാപിച്ചു
text_fieldsകൊതുകു നശീകരണത്തിനായി ഷാർജ മുനിസിപ്പാലിറ്റി ജീവനക്കാർ സ്മാർട്ട് ട്രാപ്പുകൾ സ്ഥാപിക്കുന്നു
ഷാർജ: എമിറേറ്റിൽ കൊതുക് നശീകരണത്തിന് സമഗ്ര കാമ്പയിനുമായി ഷാർജ സിറ്റി മുനിസിപ്പാലിറ്റി. കൊതുകുകളുടെ വ്യാപനം കണ്ടെത്തുന്നതിനായി നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി 90 സ്മാർട്ട് ട്രാപ്പുകൾ മുനിസിപ്പാലിറ്റി സ്ഥാപിച്ചു. താമസ മേഖലകൾ, പൊതു പാർക്കുകൾ, പൊതുയിടങ്ങൾ എന്നിവിടങ്ങളിലാണ് സ്മാർട്ട് ട്രാപ്പുകൾ സ്ഥാപിച്ചത്.
രോഗവാഹകരായ കൊതുകുകളിൽനിന്ന് ജനത്തെ രക്ഷപ്പെടുത്തുകയാണ് കാമ്പയിനിലൂടെ ലക്ഷ്യമിടുന്നതെന്ന് ഹെൽത്ത് കൺട്രോൾ ആൻഡ് സേഫ്റ്റി ഡിമാർട്ട്മെന്റ് ഡയറക്ടർ ജമാൽ അൽ മസ്മി പറഞ്ഞു. സൗരോർജത്തിൽ 24 മണിക്കൂറും സ്മാർട്ട് ട്രാപ്പുകൾ പ്രവർത്തിപ്പിക്കുന്നതിനാൽ കാര്യക്ഷമത ഉറപ്പുവരുത്താനാകുമെന്നും അദ്ദേഹം പറഞ്ഞു.
പരിശീലനം നേടിയ വിദഗ്ധരെ ഉപയോഗിച്ച് മുനിസിപ്പാലിറ്റി സ്മാർട്ട് ട്രാപ്പുകൾ സാറ്റലൈറ്റ് സംവിധാനത്തിലൂടെ നിരീക്ഷിക്കും. കൊതുകുകൾ പെരുകുന്നതായി കണ്ടെത്തിയാൽ അത്തരം സ്ഥലങ്ങളിലേക്ക് കൊതുകു നശീകരണത്തിനായി പ്രത്യേക സംഘത്തെ അയക്കും. കൊതുക് കെണികൾ, ഫോഗിങ് മെഷീനുകൾ, ഏറ്റവും മികച്ച മിസ്റ്റ് സ്പ്രേയറുകൾ എന്നിവ ഉപയോഗിച്ചാണ് കീട നശീകരണ പ്രവർത്തനങ്ങൾ മുനിസിപ്പാലിറ്റി നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

