Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഷാ​ര്‍ജ...

ഷാ​ര്‍ജ മു​നി​സി​പ്പ​ല്‍ കൗ​ണ്‍സി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ചു

text_fields
bookmark_border
ഷാ​ര്‍ജ മു​നി​സി​പ്പ​ല്‍ കൗ​ണ്‍സി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ചു
cancel

ഷാ​ര്‍ജ: ഷാ​ര്‍ജ മു​നി​സി​പ്പ​ല്‍ കൗ​ണ്‍സി​ലി​ലേ​ക്കും സ​ബ്-​ഡി​സ്ട്രി​ക്റ്റി​ലേ​ക്കു​മു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ച് കൊ​ണ്ട് സു​പ്രീം കൗ​ണ്‍സി​ല്‍ അം​ഗ​വും ഷാ​ര്‍ജ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ് ഡോ. ​സു​ല്‍ത്താ​ന്‍ ബി​ന്‍ മു​ഹ​മ്മ​ദ് ആ​ല്‍ ഖാ​സി​മി ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചു. വ്യാ​ഴാ​ഴ്ച രാ​വി​ലെ ന​ട​ന്ന അ​ഡ്​​വൈ​സ​റി കൗ​ണ്‍സി​ല്‍ വി​ഭാ​ഗ​ത്തി​ല്‍ കി​രീ​ടാ​വ​കാ​ശി​യും ഷാ​ര്‍ജ എ​ക്സി​ക്യൂ​ട്ടി​വ് കൗ​ണ്‍സി​ല്‍ ചെ​യ​ര്‍മാ​നു​മാ​യ ശൈ​ഖ് സു​ല്‍ത്താ​ന്‍ ബി​ന്‍ മു​ഹ​മ്മ​ദ് ബി​ന്‍ സു​ല്‍ത്താ​ന്‍ ആ​ല്‍ ഖാ​സി​മി​യു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു പ്ര​ഖ്യാ​പ​നം.
ഷാ​ര്‍ജ സി​റ്റി, ഖോ​ര്‍ഫ​ക്കാ​ന്‍, ക​ല്‍ബ, മ​ദാം, ഹി​സ​ന്‍ അ​ല്‍ ദി​ബ്ബ, ബ​ത്താ​ഈ, മ​ലീ​ഹ, ഹം​റി​യ, അ​ല്‍ ദൈ​ദ് തു​ട​ങ്ങി ഒ​ന്‍പ​ത് മു​നി​സ​പ്പ​ല്‍ കൗ​ണ്‍സി​ലി​ലേ​ക്കാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ക. ഒ​രു ചെ​യ​ര്‍പേ​ഴ്സ​ന്‍ അ​ട​ക്കം 85 അം​ഗ​ങ്ങ​ളെ​യാ​ണ് തെ​ര​ഞ്ഞെ​ടു​ക്കു​ക. ര​ണ്ട് വ​ര്‍ഷ​മാ​ണ് കാ​ലാ​
വ​ധി.
ഇ​തി​നു​ള്ളി​ല്‍ അ​ത​ത് മേ​ഖ​ല​യി​ല്‍ അ​ടി​സ്ഥാ​ന വി​ക​സ​നം ഉ​ള്‍പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ളി​ല്‍ അം​ഗ​ങ്ങ​ള്‍ ശ്ര​ദ്ധ​ചെ​ലു​ത്തു​ക​യും വി​ക​സ​നം ത്വ​രി​ത ഗ​തി​യി​ല്‍ ന​ട​പ്പി​ലാ​ക്കു​വാ​നു​ള്ള ശ്ര​മ​ങ്ങ​ള്‍ ന​ട​ത്തു​ക​യും വേ​ണം. കാ​ര്യ​ങ്ങ​ള്‍ കൃ​ത്യ​മാ​യി അ​വ​ത​രി​പ്പി​ക്കു​വാ​ന്‍ അം​ഗ​ങ്ങ​ള്‍ക്ക് പൂ​ര്‍ണ സ്വാ​ത​ന്ത്ര്യം ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന് സു​ല്‍ത്താ​ന്‍ പ​റ​ഞ്ഞു. അം​ഗ​ങ്ങ​ളി​ല്‍ പ​കു​തി പേ​രെ ഞാ​നാ​യി​രി​ക്കും തെ​ര​ഞ്ഞെ​ടു​ക്കു​ക. തെ​ര​ഞ്ഞെ​ടു​ത്ത് ക​ഴി​ഞ്ഞാ​ല്‍ ന​മ്മ​ളി​ല്‍ വ​ന്ന് ചേ​രു​ന്ന​ത് വ​ലി​യ ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണ്. അ​ത് ലം​ഘി​ക്ക​പ്പെ​ട്ടാ​ല്‍ നാ​ളെ ദൈ​വ​സ​ന്നി​ധി​യി​ല്‍ ഉ​ത്ത​രം പ​റ​യേ​ണ്ടി​വ​രും സു​ല്‍ത്താ​ന്‍ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sharjah municipality
News Summary - sharjah municipal council election announced-uae-gulfnews
Next Story