ഷാര്‍ജ ഭരണാധികാരിയും സാംസ്കാരിക വൈജ്ഞാനിക മന്ത്രിയും കൂടികാഴ്ച നടത്തി
text_fieldsഷാര്‍ജ: സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ആല് ഖാസിമിയെ യു.എ.ഇ സാംസ്കാരിക വൈജ്ഞാനിക മന്ത്രി നൂറ ബിന്ത് മുഹമ്മദ് ആല് കാഅബി സന്ദര്‍ശിച്ചു. കള്‍ച്ചറല്‍ ആന്‍ഡ് നോളജ് ഡവലപ്മെൻറ് മന്ത്രാലയത്തിെൻറ പ്രവര്‍ത്തന പദ്ധതികളും, അതിെൻറ തന്ത്രപരമായ ദര്‍ശനത്തെയും അവലോകനം ചെയ്തു. മികവ്, നേതൃത്വം, സുസ്ഥിര വികസനം തുടങ്ങിയ മന്ത്രാലയത്തിെൻറ പരിശ്രമങ്ങളെ ശൈഖ് സുല്‍ത്താന്‍ പ്രശംസിച്ചു. ഷാര്‍ജയില്‍ ഉദ്ഘാടനം ചെയ്യപ്പെട്ട പുതിയ ആഫ്രിക്കന്‍ സാംസ്കാരിക നിലയത്തെ കുറിച്ചും ഉദ്ഘാടന വേളയില്‍ അവിടെ അരങ്ങേറിയ സംഗീത പ്രകടനത്തെ കുറിച്ചും മന്ത്രി എടുത്ത് പറഞ്ഞു. കോണ്‍ക്രീറ്റ് വിപ്ളവത്തിന് തടയിട്ട് സാംസ്കാരിക വിപ്ലവത്തിന് വേഗം കൂട്ടണമെന്ന് സുല്‍ത്താന്‍ ആശംസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
