ഷാർജ മിഡ്ഈസ്റ്റ് വാച്ച് ആൻഡ് ജുവലറി പ്രദർശനങ്ങൾക്ക് തുടക്കം
text_fieldsഷാർജ: മിഡ്ഈസ്റ്റ് വാച്ച് ആൻഡ് ജുവലറി ഷോയുടെ 45ാം അധ്യായത്തിന് അൽതാവൂനിലെ എക്സ്പോസെൻററിൽ വർണാഭമായ തുടക്കം.
ഷാർജ ഉപഭരണാധികാരിയും എക്സിക്യൂട്ടിവ് കൗൺസിൽ ഡെപ്യൂട്ടി ചെയർമാനുമായ ശൈഖ് അബ്ദുല്ല ബിൻ സലീം ബിൻ സുൽത്താൻ ആൽ ഖാസിമി ഉദ്ഘാടനം ചെയ്തു. സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് ആൽ ഖാസിമിയുടെ രക്ഷാകർതൃത്വത്തിൽ നടക്കുന്ന മേളയിൽ ഇത്തവണ ജപ്പാെൻറ പവലിയനുമുണ്ട്. 500ൽ അധികം പ്രാദേശിക, അന്താരാഷ്ട്ര കമ്പനികളുടെ പങ്കാളിത്തം, വാച്ചുകൾ, സ്വർണ്ണം, വജ്രം, വിലയേറിയ കല്ലുകൾ, മുത്തുകൾ എന്നിവകൊണ്ടുള്ള ആധുനികവും പൗരാണികവുമായ ആഭരണങ്ങളുടെ വൻ ശേഖരമാണ് നിരത്തിയിരിക്കുന്നത്.
പ്രദർശനത്തിൽ ആദ്യമായെത്തിയ ജപ്പാൻ കണ്ണഞ്ചിപ്പിക്കുന്ന ശേഖരങ്ങളാണ് നിരത്തിയിട്ടുള്ളത്. ഹോങ്കോംഗ്, ഇറ്റാലിയൻ, മലേഷ്യൻ, സിംഗപ്പൂർ, ലെബനീസ്, തായ് എന്നിവയുടെ ഈ വർഷത്തെ ഏറ്റവും വലിയ പ്രദർശനമാണ് സംഘടിപ്പിച്ചിട്ടുള്ളത്. യു.കെ, റഷ്യ, യുനൈറ്റഡ് സ്റ്റേറ്റ്സ്, ലാറ്റ്വിയ, ലിത്വാനിയ, സൗദി അറേബ്യ, ജോർഡൻ, ബഹ്റൈൻ, തായ്വാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള വാച്ചുകളും ആഭരണങ്ങളും ഏറെ ആകർഷണമാണ്. മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സും പ്രദർശനത്തിൽ പങ്കെടുക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
