Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഷാ​ർ​ജ...

ഷാ​ർ​ജ സാ​ഹി​ത്യോ​ത്സ​വം ആ​ദ്യ പ​തി​പ്പി​ന്​ പ്രൗ​ഢ തു​ട​ക്കം

text_fields
bookmark_border
ഷാ​ർ​ജ സാ​ഹി​ത്യോ​ത്സ​വം ആ​ദ്യ പ​തി​പ്പി​ന്​ പ്രൗ​ഢ തു​ട​ക്കം
cancel
camera_alt

ഷാ​ർ​ജ സാ​ഹി​ത്യോ​ത്സ​വം ശൈ​ഖ ബു​ദൂ​ർ ബി​ൻ​ത് സു​ൽ​ത്താ​ൻ അ​ൽ ഖാ​സി​മി ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

​ഷാ​ർ​ജ: സാ​സ്കാ​രി​ക ന​ഗ​രി​യി​ൽ ഷാ​ർ​ജ സാ​ഹി​ത്യോ​ത്സ​വ​ത്തി​ന്‍റെ ആ​ദ്യ പ​തി​പ്പി​ന്​ പ്രൗ​ഢ തു​ട​ക്കം. ഷാ​ർ​ജ ബു​ക്ക് അ​തോ​റി​റ്റി ചെ​യ​ർ​പേ​ഴ്സ​നും എ​മി​റേ​റ്റ്സ് പ​ബ്ലി​ഷേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ഓ​ണ​റ​റി പ്ര​സി​ഡ​ൻ​റു​മാ​യ ശൈ​ഖ ബു​ദൂ​ർ ബി​ൻ​ത് സു​ൽ​ത്താ​ൻ അ​ൽ ഖാ​സി​മി സാ​ഹി​ത്യോ​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്തു.

‘ഇ​മാ​റാ​ത്തി ക​ഥ​ക​ൾ ഭാ​വി​യെ പ്ര​ചോ​ദി​പ്പി​ക്കു​ന്നു’ എ​ന്ന​താ​ണ്​ ഫെ​സ്റ്റി​വ​ലി​ന്‍റെ പ്ര​മേ​യം. സു​പ്രീം കൗ​ൺ​സി​ൽ അം​ഗ​വും ഷാ​ർ​ജ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ ഡോ. ​സു​ൽ​ത്താ​ൻ ബി​ൻ മു​ഹ​മ്മ​ദ് അ​ൽ ഖാ​സി​മി​യു​ടെ ര​ക്ഷാ​ക​ർ​തൃ​ത്വ​ത്തി​ലാ​ണ്​ സാ​ഹി​ത്യോ​ത്സ​വം സം​ഘ​ടി​ക്ക​പ്പെ​ടു​ന്ന​ത്. സാ​ഹി​ത്യ​ത്തി​ന്‍റെ​യും സം​സ്കാ​ര​ത്തി​ന്‍റെ​യും കേ​ന്ദ്ര​മെ​ന്ന നി​ല​യി​ലെ യു.​എ.​ഇ​യു​ടെ സ്ഥാ​നം ശ​ക്തി​പ്പെ​ടു​ത്തു​ക​യും ഇ​മാ​റാ​ത്തി സാ​ഹി​ത്യ സ​ർ​ഗാ​ത്മ​ക​ത​യെ പ്ര​ദ​ർ​ശി​പ്പി​ക്കാ​ൻ വേ​ദി​യൊ​രു​ക്കു​ക​യു​മാ​ണ്​ പ​രി​പാ​ടി ല​ക്ഷ്യ​മി​ടു​ന്ന​ത്. ഇ​മാ​റാ​ത്തി പ്ര​സാ​ധ​ക​രെ സ​ഹാ​യി​ക്കു​ന്ന​തി​നും യു.​എ.​ഇ​യു​ടെ പ്ര​സി​ദ്ധീ​ക​ര​ണ മേ​ഖ​ല​യെ കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നും പ​രി​പാ​ടി ല​ക്ഷ്യ​മി​ടു​ന്നു.സം​സ്കാ​ര​ത്തി​ന്‍റെ​യും സാ​ഹി​ത്യ​ത്തി​ന്‍റെ​യും സ​ർ​ഗാ​ത്മ​ക​ത​യു​ടെ​യും കേ​ന്ദ്ര​മാ​യ ഷാ​ർ​ജ​യി​ൽ പു​തി​യ സാം​സ്കാ​രി​ക പ​രി​പാ​ടി ആ​രം​ഭി​ച്ച​തി​ൽ അ​ഭി​മാ​ന​മു​ണ്ടെ​ന്ന്​ ശൈ​ഖ ബു​ദൂ​ർ അ​ൽ ഖാ​സി​മി പ​റ​ഞ്ഞു. ജ​നു​വ​രി 21 വ​രെ നീ​ണ്ടു​നി​ൽ​ക്കു​ന്ന ഫെ​സ്റ്റി​വ​ലി​ൽ നി​ര​വ​ധി സാ​ഹി​ത്യ, സാം​സ്കാ​രി​ക, വി​നോ​ദ പ​രി​പാ​ടി​ക​ൾ അ​ര​ങ്ങി​ലെ​ത്തും. 41 ഇ​മാ​റാ​ത്തി പ്ര​സാ​ധ​ക​രു​ടെ ഏ​റ്റ​വും പു​തി​യ സാ​ഹി​ത്യ സൃ​ഷ്ടി​ക​ൾ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന പു​സ്ത​ക​മേ​ള​യും ഫെ​സ്റ്റി​വ​ലി​ന്‍റെ പ്ര​ത്യേ​ക​ത​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsSharjah Literature Festival
News Summary - Sharjah Literature Festival gets off to a grand start
Next Story