വായു ഗുണനിലവാരം അളക്കാൻ ഷാർജയിൽ പദ്ധതി
text_fieldsഷാർജ: നഗരത്തിലെ വ്യാവസായ, കാർഷിക, റസിഡൻഷ്യൽ മേഖലകളിലെ വായു ഗുണനിലവാരം അളക്കുന്നതിന് ഷാർജ മുനിസിപ്പാലിറ്റിയുമായി സഹകരിച്ച് ദിബ്ബ അൽ ഹിസൻ മുനിസിപ്പാലിറ്റി പുതിയ സംരംഭത്തിന് തുടക്കമിട്ടു. പ്രത്യേക നിരീക്ഷണ വാഹനം ഉപയോഗിച്ചാണ് വായു ഗുണനിലവാരം അളക്കുക.
നഗരത്തിലെ പൊതുജനാരോഗ്യം വർധിപ്പിക്കാനുള്ള മുനിസിപ്പാലിറ്റി തുടർന്നുവരുന്ന നടപടികളുടെ ഭാഗമാണ് സംരംഭം. യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ നിർദേശത്തിന് കീഴിലാണ് സംരംഭം നടപ്പാക്കുന്നത്. ഷാർജ ഹെൽത്ത് സിറ്റി പ്രോഗ്രാമിന്റെ ഭാഗമായി ആരോഗ്യ, പരിസ്ഥിതി നിലവാരത്തിൽ മുൻനിര നഗരമായി മാറ്റാനുള്ള ദിബ്ബ അൽ ഹിസന്റെ കാഴ്ചപ്പാടുകളെ പിന്തുണക്കുന്നതാണ് പദ്ധതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

