പെർഫ്യൂംസ് ആൻഡ് ഊദ് എക്‌സിബിഷന് തുടക്കമായി
text_fieldsഷാർജ: ഷാർജ എക്‌സ്‌പോ സെന്‍ററിൽ നാലാമത് ‘എമിറേറ്റ്‌സ് പെർഫ്യൂംസ് ആൻഡ് ഊദ് എക്‌സിബിഷനും’ രണ്ടാമത് ‘മിഡിൽ ഈസ്റ്റ് കോസ്‌മെറ്റിക്‌സ് എക്‌സിബിഷനും’ തുടക്കമായി. ആഡംബര സുഗന്ധദ്രവ്യങ്ങൾ, അപൂർവ ഊദുകൾ, ആധുനിക സൗന്ദര്യ സംവർധക ഉൽപ്പന്നങ്ങൾ എന്നിവയെല്ലാം ഒരു കുടക്കീഴിൽ അണിനിരത്തിയാണ് ഈ അന്താരാഷ്ട്ര പ്രദർശനങ്ങൾക്ക് തുടക്കമായിരിക്കുന്നത്.
വെള്ളിയാഴ്ച ആരംഭിച്ച ഈ മേള ഒക്ടോബർ 18 വരെ തുടരും. കഴിഞ്ഞ പതിപ്പിനെ അപേക്ഷിച്ച് പ്രദർശന സ്ഥലം 40 ശതമാനം വർധിപ്പിച്ചാണ് ഇത്തവണ മേള സംഘടിപ്പിച്ചിരിക്കുന്നത്. ലോകത്തെ 200-ലധികം മുൻനിര കമ്പനികളും ബ്രാൻഡുകളും പ്രദർശനത്തിൽ പങ്കാളികളാകുന്നുണ്ടെന്ന് എക്‌സ്‌പോ സെന്‍റർ ഷാർജ സി.ഇ.ഒ സെയ്ഫ് മുഹമ്മദ് അൽ മിദ്ഫ വ്യക്തമാക്കി.
സൗന്ദര്യവർധക വസ്‌തുക്കളുടെയും വ്യക്തിഗത പരിചരണ ഉൽപന്നങ്ങളുടെയും വിഭാഗത്തിന് ഇത്തവണ കൂടുതൽ വിസ്തൃതിയുള്ള പ്രദർശന മേഖല അനുവദിച്ചിട്ടുണ്ട്. വൻതോതിൽ വളരുന്ന കോസ്‌മെറ്റിക്‌സ് രംഗത്തെ പങ്കാളിത്തം മുൻനിർത്തി, അഞ്ചാം പതിപ്പിൽ ഈ മേഖലയെ കൂടുതൽ വിപുലീകരിക്കും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

