Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഷാർജയിൽ ‘ബാക്ക്-ടു-സ്കൂൾ’ കാമ്പയിൻ ആരംഭിച്ചു

text_fields
bookmark_border
ഷാർജയിൽ ‘ബാക്ക്-ടു-സ്കൂൾ’ കാമ്പയിൻ ആരംഭിച്ചു
cancel
camera_alt

ഔദ്യോഗിക ഭാഗ്യചിഹ്നം ‘ശംസ’ സ്കൂളിൽ സന്ദർശനത്തിനെത്തിയപ്പോൾ

ഷാർജ: ഷാർജ സമ്മർ പ്രൊമോഷൻസ് 2026ന്‍റെ ഭാഗമായി ഷാർജ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ്​ ഇൻഡസ്ട്രിയും (എസ്​.സി.സി.ഐ) ഷാർജ കൊമേഴ്സ് ആൻഡ്​ ടൂറിസം ഡെവലപ്മെന്‍റ്​ അതോറിറ്റിയും ചേർന്ന് ‘ബാക്ക്-ടു-സ്കൂൾ’ കാമ്പയിൻ ആരംഭിച്ചു. പുതിയ അധ്യയന വർഷത്തെ വരവേൽക്കുന്നതിന്‍റെ ഭാഗമായി സെപ്റ്റംബർ 15 വരെ നീളുന്ന ഈ കാമ്പയിൻ, കുടുംബങ്ങൾക്കും കുട്ടികൾക്കുമായി നിരവധി വിനോദ പരിപാടികളും മികച്ച ഓഫറുകളുമാണ് ഷാർജയിലുടനീളം ഒരുക്കിയിരിക്കുന്നത്.

പ്രമോഷന്‍റെ ഔദ്യോഗിക ഭാഗ്യചിഹ്നമായ ‘ശംസ’ വിവിധ സ്കൂളുകളും നഴ്സറികളും സന്ദർശിച്ച് കുട്ടികളുമായി സംവദിക്കുകയും സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. ഷാർജ അൽജാദയിൽ സംഘടിപ്പിച്ച ‘ശംസ എന്‍റർടെയ്​ൻമെന്‍റ്​ സിറ്റി’യിൽ കുട്ടികളുടെ അറിവും കഴിവുകളും വർധിപ്പിക്കുന്ന വർക്ക്‌ഷോപ്പുകളും ഗെയിം സോണുകളും ജനശ്രദ്ധ നേടിയിരുന്നു. ഇതിന്‍റെ തുടർച്ചയാണ് സ്കൂളുകൾ കേന്ദ്രീകരിച്ചുള്ള സന്ദർശനങ്ങളും ആഘോഷങ്ങളും.

സ്കൂൾ ഉപകരണങ്ങൾക്ക് വൻ വിലക്കുറവും ആകർഷകമായ ഓഫറുകളുമാണ് പ്രമുഖ ഷോപ്പിങ്​ സെന്‍ററുകളും കടകളും പ്രഖ്യാപിച്ചിട്ടുള്ളത്. കുറഞ്ഞ ചെലവിൽ മികച്ച ഉൽപന്നങ്ങൾ തിരഞ്ഞെടുക്കാൻ ഇത് കുടുംബങ്ങളെ സഹായിക്കുന്നു. പുതിയ അധ്യയന വർഷത്തിൽ കുട്ടികളിൽ സന്തോഷവും ആവേശവും നിറക്കുന്നതോടൊപ്പം കച്ചവട മേഖലക്ക്​ ഉണർവ് നൽകാനും ഈ പദ്ധതിയിലൂടെ സാധിക്കുന്നുണ്ടെന്ന് സംഘാടകരായ ജമാൽ സഈദ് ബൂസഞ്ചാലും ആയിശ സ്വാലിഹും വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Sharjah Launches 'Back-to-School' Campaign for New Academic Year
Next Story