ഷാർജ വിമാനതാവളത്തിൽ പുതിയ ലഗേജ് നിയമങ്ങൾ
text_fieldsഷാർജ: ഷാർജ അന്താരാഷ്ട്ര വിമാനതാവളം (എസ്.എ.എ) വഴി ലഗേജുകൾ കൊണ്ട് പോകുന്നതിനും വര ുന്നതിനും പുതിയ നിയമങ്ങൾ നിലവിൽ വന്നു. ഈമാസം നാലുമുതലാണ് നിയമങ്ങൾ പ്രബാല്യത്തി ലായതെന്ന് അതോറിറ്റി അറിയിച്ചു. ലഗേജുകൾ സുഖമായി കൈകാര്യം ചെയ്യുന്നതിനോടൊപ്പം തന്നെ മാന്യമായ രീതി അവലംബിക്കുമായാണ് ഇത് വഴി ലക്ഷ്യമിടുന്നത്. വിമാനതാവള വെബ്സൈറ്റിൽ ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദീകരിക്കുകയും നിയമങ്ങളെ കുറിച്ച് വിമാനതാവളം ഉപയോഗിക്കുന്ന വിവിധ രാജ്യങ്ങളിലെ കമ്പനികളെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. പുതിയ നയത്തിന് അനുസൃതമായി പ്രവർത്തിക്കാത്ത ഏതെങ്കിലും ലഗേജ് എയർപോർട്ട് സ്വീകരിക്കാനോ അത് കൈകാര്യം ചെയ്യാനോ കഴിയില്ലെന്ന് എസ്.എ.എ അറിയിക്കുകയും ചെയ്തു. ബാഗുകൾ 75 സെ.മീ. ഉയരം, 60 സെൻറി മീറ്റർ വീതിയും 90 സെൻറിമീറ്റർ നീളവും ഉള്ളവ ആയിരിക്കണം. രണ്ട് ബാഗുകൾ ഒന്നിച്ച് കെട്ടുക, അരോചകമായ രീതിയിലുള്ള ബാഗുകൾ തുടങ്ങിയവ അനുവദിക്കുകയില്ല.
പുതിയ ശൈലി ഷാർജ എയർപോർട്ട് സേവന കാര്യക്ഷമത വർദ്ധിപ്പിക്കും. ബാഗേജ് ട്രാൻസ്പോർട്ട് സർവീസസിലും ഇത് പ്രതിഫലിക്കും. ഷാർജ എയർപോർട്ടിെൻറയും അവിടെ പ്രവർത്തിക്കുന്ന വിമാന കമ്പനികളുടെയും മത്സരാധിഷ്ഠിതമായ മെച്ചപ്പെടുത്തൽ, യാത്രാമാർഗത്തെ േപ്രാത്സാഹിപ്പിക്കൽ, വ്യോമയാന വ്യവസായത്തിലെ പ്രധാനപ്പെട്ട ഒരു കേന്ദ്രമായി ഷാർജയുടെ പങ്ക് വർദ്ധിപ്പിക്കൽ എന്നിവയാണ് പുതിയ നിയമത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് അധികൃതർ പറഞ്ഞു. നിയമത്തിന് നിരക്കാത്ത രീതിയിൽ കൊണ്ട് വന്ന ബാഗേജ്, ചെറിയ തുക വസുലാക്കി നിയമം അനുശാസിക്കുന്ന രീതിയിലാക്കി കൊണ്ട് പോകുന്നതിനുള്ള സംവിധാനവും ഒരുക്കുമെന്ന് അതോറിറ്റി വ്യക്തമാക്കി. ഷാർജ എയർപോർട്ട് വിവരസാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തിയാണ് ലഗേജ് ട്രാൻസ്ഫർ സാധ്യമാക്കുന്നത്. പുതിയ ടെർമിനൽ കൂടി സജ്ജമാകുന്നതോടെ ഈ രംഗത്ത് വൻകുതിച്ച് ചാട്ടമാണ് ഷാർജ പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
