ഷാർജ കെ.എം.സി.സി വനിത വിങ് കുടുംബസംഗമം
text_fieldsവനിത ലീഗ് ഉപാധ്യക്ഷ ഷാഹിന നിയാസിക്ക് ഉപഹാരം
നൽകുന്നു
ഷാർജ: ഷാർജ കെ.എം.സി.സി വനിത വിങ് സംഘടിപ്പിച്ച കുടുംബസംഗമത്തിൽ സംസ്ഥാന വനിത ലീഗ് ഉപാധ്യക്ഷ ഷാഹിന നിയാസിക്ക് സ്വീകരണം നൽകി. ഷാർജ കെ.എം.സി.സി കോൺഫറൻസ് ഹാളിൽ നടന്ന പരിപാടിയിൽ വനിത വിങ് ആക്ടിങ് പ്രസിഡന്റ് ഫൈറൂസ് അബ്ദുൽ സലാം അധ്യക്ഷത നിർവഹിച്ചു. ആക്ടിങ് പ്രസിഡന്റ് ടി.കെ. ഹാഷിം ഉദ്ഘാടനം ചെയ്തു. മുഖ്യ രക്ഷാധികാരി ഡോ. ഫാത്തിമ ഷുക്കൂർ ഷാഹിന നിയാസിക്കുള്ള സ്നേഹോപഹാരം നൽകി.
വനിത വിങ് ആക്ടിങ് ജനറൽ സെക്രട്ടറി സഫിയ നവാസ് സ്വാഗതം പറഞ്ഞു. ഷാർജ കെ.എം.സി.സി ജനറൽ സെക്രട്ടറി മുജീബ് തൃക്കണാപുരം, വനിത വിങ് ഭാരവാഹികളായ ഹസീന റഫീഖ്, സമീനാസ്, ഫെമിന മുജീബ് എന്നിവർ ആശംസയും ട്രഷറർ സബീന ഇക്ബാൽ നന്ദിയും പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

