സഹായഹസ്തവുമായി ഷാർജ കെ.എം.സി.സി
text_fieldsമഴക്കെടുതിയിൽ സന്നദ്ധ പ്രവർത്തനരംഗത്തിറങ്ങിയ ഷാർജ കെ.എം.സി.സി പ്രവർത്തകർ അധികൃതർക്കൊപ്പം
ഷാർജ: മഴക്കെടുതിയിൽ കൈത്താങ്ങായി ഷാർജ കെ.എം.സി.സി തൃശൂർ ജില്ല കമ്മിറ്റി. പ്രസിഡന്റ് അബ്ദുൽ ഖാദർ ചക്കനാത്ത്, ജന. സെക്രട്ടറി നസറുദ്ദീൻ താജുദ്ദീൻ, ട്രഷറർ മുഹസിൻ മുഹമ്മദ് എന്നിവരുടെ നേതൃത്വത്തിലാണ് തൃശൂർ ജില്ല വളന്റിയർ ടീമംഗങ്ങൾ രക്ഷാപ്രവർത്തനങ്ങൾ നടത്തി.
വെള്ളം, ഭക്ഷണം, ഗ്രോസറി ഐറ്റംസ് എന്നിങ്ങനെ തുടങ്ങുന്ന അവശ്യവസ്തുക്കൾ അർഹരിലേക്ക് എത്തിക്കാനും വൈദ്യുതിയും വെള്ളവും കിട്ടാതെ ബുദ്ധിമുട്ട് അനുഭവിച്ചവർക്കും മറ്റും മാറ്റിപ്പാർപ്പിക്കാൻ വേണ്ട സംവിധാനങ്ങളും ഒരുക്കിനൽകി.
കോഓഡിനേറ്റർ അബ്ദുൽ വഹാബ്, വളന്റിയർ ക്യാപ്റ്റൻ നാസർ ഗുരുവായൂർ, സ്റ്റോർ ഇൻചാർജ് നിസാം വാടാനപ്പിള്ളി, ഷിയാസ് കൊടുങ്ങലൂർ, ഷംസുദ്ദീൻ പാട്ടേപാടം, ഹെൽപ്ഡെസ്ക് അസിസ്റ്റന്റുമാരായ കാദർ മോൻ നാട്ടിക, ഫവാസ് ചാമക്കാല, നുഫൈൽ പുത്തൻചിറ, വെഹിക്കിൾ കോഓഡിനേറ്റർമാരായ നിഹാദ് നസീറുദ്ദീൻ, അഖിൽ മുഹമ്മദ്, വളന്റിയർമാരായ ഷഫീർ അലി, മുഹമ്മദ് അലി, ഷഫീക്, ഷാജഹാൻ നൂൽപ്പാടത്ത് എന്നിവരും പങ്കാളികളായി.

