ഷാർജ കെ.എം.സി.സി കണ്ണൂർ മണ്ഡലം കുടുംബസംഗമം
text_fieldsകെ.എം.സി.സി കണ്ണൂർ മണ്ഡലം കമ്മിറ്റി കുടുംബസംഗമം പ്രസിഡന്റ് ഹാഷിം നൂഞ്ഞേരി
ഉദ്ഘാടനം ചെയ്യുന്നു
ഷാർജ: കെ.എം.സി.സി കണ്ണൂർ മണ്ഡലം കമ്മിറ്റി ആഭിമുഖ്യത്തിൽ തംഖീൻ 2025 എന്ന പേരിൽ കുടുംബസംഗമം സംഘടിപ്പിച്ചു. പ്രസിഡന്റ് ഹാഷിം നൂഞ്ഞേരി ഉദ്ഘാടനം ചെയ്തു. പ്രശസ്ത സൈക്കോളജിസ്റ്റ് റാഹിന മൊയ്തു മാനസിക പിരിമുറുക്കം എന്ന വിഷയത്തിലും ഇന്നലെയുടെ ഹരിത രാഷ്ട്രീയം എന്ന വിഷയത്തിൽ യു.കെ. മുഹമ്മദ് കുഞ്ഞിയും ക്ലാസെടുത്തു. ഈ വർഷത്തെ കെ.പി. ബഷീർ മെമ്മോറിയൽ കാഷ് അവാർഡ് ഖുർആൻ ഹാഫിളത്ത് ജഹാന ഷഹീർ അർഹയായി. ചടങ്ങിൽ ഇബ്രാഹിം മുണ്ടേരിയെ ഷാർജ ഇന്ത്യൻ അസാസിയേഷൻ പ്രസിഡന്റ് നിസാർ തളങ്കര ആദരിച്ചു.
സി.പി. ഷഫീർ സ്വഗതവും സി.വി മൊയ്തു അധ്യക്ഷതയും വഹിച്ചു. ജില്ല വനിത കെ.എം.സി.സി ജനറൽ സെക്രട്ടറി സമീറ മുഷ്താഖിന്റെ നേതൃത്വത്തിൽ നടന്ന പാചക മത്സരവും വിദ്യാർഥിനികളുടെ കലാപരിപാടികളും മട്ടന്നൂർ ടീമിന്റെ മുട്ടിപ്പാട്ടും പരിപാടിയുടെ മാറ്റു കൂട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

