ഷാർജ കെ.എം.സി.സി ഇഫ്താർ സംഗമം
text_fieldsഷാർജ കെ.എം.സി.സി ഇഫ്താർ ടെന്റിലെ ഇഫ്താർ സംഗമം ആസ്റ്റർ ഹോസ്പിറ്റൽ ബിസിനസ് ഡെവലപ്മെന്റ് തലവൻ
സിറാജുദ്ദീൻ മുസ്തഫ ഉദ്ഘാടനം ചെയ്യുന്നു
ഷാർജ: ലോകത്ത് ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്നതിനോടൊപ്പം ഇഫ്താർ ടെന്റിലൂടെ പാവപ്പെട്ടവരെ നോമ്പ് തുറപ്പിക്കുക എന്ന ദൗത്യം കൂടി നിർവഹിക്കുകയാണ് കെ.എം.സി.സി എന്ന് ആസ്റ്റർ ഹോസ്പിറ്റൽ ബിസിനസ് ഡെവലപ്മെന്റ് തലവൻ സിറാജുദ്ദീൻ മുസ്തഫ അഭിപ്രായപ്പെട്ടു. ഷാർജ കെ.എം.സി.സി ഇഫ്താർ ടെന്റിലെ മൂന്നാം ദിനത്തിലെ ഇഫ്താർ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മൂന്നാം ദിനത്തിൽ 1350പേർ ഇഫ്താർ ടെന്റിൽ നോമ്പ് തുറന്നു. ചടങ്ങിൽ സ്റ്റേറ്റ് കെ.എം.സി.സി പ്രസിഡന്റ് ഹാഷിം നൂഞ്ഞേരി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മുജീബ് തൃക്കണ്ണാപുരം സ്വാഗതം പറഞ്ഞു. ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് നിസാർ തളങ്കര, ആസ്റ്റർ ഹോസ്പിറ്റൽ പ്രതിനിധികളായ ജംഷാദ്, ബദിരിയ എന്നിവർ അതിഥികളായി പങ്കെടുത്തു. സ്റ്റേറ്റ് കെ.എം.സി.സി ഭാരവാഹികളായ കബീർ ചാന്നാങ്കര, ടി. ഹാഷിം, നസീർ കുനിയിൽ, സി.ബി. കരീം, ഫസൽ തലശ്ശേരി എന്നിവർ നേതൃത്വം നൽകി. സുൽഫിഖർ ബാഖവി എറണാകുളം നസീഹത്ത് നടത്തി. വൈസ് പ്രസിഡന്റ് ത്വയ്യിബ് ചേറ്റുവ നന്ദി പറഞ്ഞു.

