ഷാർജ കെ.എം.സി.സി യാത്രയയപ്പ് നൽകി
text_fieldsമുസ്തഫ മുട്ടുങ്ങലിന് കെ.എം.സി.സി നൽകിയ യാത്രയയപ്പ്
ഷാർജ: നാല് പതിറ്റാണ്ടുകാലം യു.എ.ഇയിൽ പൊതുരംഗത്ത് നിറ സാന്നിധ്യമായിരുന്ന കെ.എം.സി.സി നേതാവ് മുസ്തഫ മുട്ടുങ്ങലിന് കോഴിക്കോട് ജില്ല കമ്മിറ്റി യാത്രയയപ്പ് നൽകി. ജില്ല ജന. സെക്രട്ടറി കെ.സി. അലി സ്വാഗതം പറഞ്ഞ യോഗത്തിൽ ആക്ടിങ് പ്രസിഡൻറ് സി.കെ. കുഞ്ഞബ്ദുല്ല അധ്യക്ഷത വഹിച്ചു.
സംസ്ഥാന ജന. സെക്രട്ടറി മുജീബ് തൃക്കണ്ണാപുരം ഉദ്ഘാടനം ചെയ്തു. ജില്ല കമ്മിറ്റിയുടെ മെമന്റോ മുൻ സംസ്ഥാന ജന. സെക്രട്ടറി അബ്ദുല്ല മല്ലശ്ശേരിയും ഉപഹാരം സംസ്ഥാന വൈസ് പ്രസിഡൻറ് ടി. ഹാശിമും കൈമാറി. സംസ്ഥാന ട്രഷറർ അബ്ദുറഹ്മാൻ, നസീർ കൂനീൽ, ടി. ഹാശിം, അബ്ദുല്ല മല്ലശ്ശേരി, അഷറഫ് അത്തോളി, എ.ടി അബൂബക്കർ, സജ്ഹാസ് പുതുപ്പണം, മണ്ഡലം ഭാരവാഹികളായ ഷാഫി വള്ളിക്കാട് (വടകര), പി.പി. റഫീഖ് (നാദാപുരം), റഫീഖ് കീഴൽ (കുറ്റ്യാടി), സാദിഖ് ബാലുശ്ശേരി, റസീഫ് പുറക്കാട് ( കൊയിലാണ്ടി), ഷാജി ബേപ്പൂർ, സി.കെ. സമീർ, റസാഖ് എരമംഗലം എന്നിവർ സംസാരിച്ചു. മുസ്തഫ മുട്ടുങ്ങൽ മറുപടി പ്രസംഗം നടത്തി. ശമീൽ പള്ളിക്കര നന്ദി പറഞ്ഞു.

