ഷാർജ ഇസ്ലാമിക് ആർട്സ് ഫെസ്റ്റിവലിന് നാളെ തുടക്കം
text_fieldsഷാർജ: ഇസ്ലാമിക കലയുെട വർണാഭയും വൈവിധ്യവും വിളിച്ചോതുന്ന ഷാർജ ഇസ്ലാമിക് ആ ർട് ഫെസ്റ്റിവലിന് നാളെ കൊടിയേറും. യു.എ.ഇ സുപ്രിം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരി യുമായ ൈശഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ രക്ഷാകർതൃത്വത്തിൽ ഷാർജ സാ ംസ്കാരിക^വിവരവിനിമയ വകുപ്പ് സംഘടിപ്പിക്കുന്ന ഉൽസവം ഒരു മാസം നീണ്ടു നിൽക്കും. ഹൊറൈസൺ (ചക്രവാളം) എന്നാണ് ഇൗ വർഷത്തെ ഉൽസവത്തിെൻറ പ്രമേയം. കലാകാരെയും കലാപ്രേമികളെയും ഒരുമിച്ചു ചേർക്കുന്ന ആശയപശ്ചാത്തലമാണ് ലക്ഷ്യമിടുന്നതെന്ന് സാംസ്കാരിക കാര്യ വിഭാഗം ഡയറക്ടർ മുഹമ്മദ് അൽ ഖസീർ വ്യക്തമാക്കി.
ബുധനാഴ്ച ഷാർജ ആർട്ട് മ്യൂസിയത്തിലാണ് മേള തുടങ്ങുക. 377 കലാസൃഷ്ടികളും 238 കലാ പ്രവർത്തനങ്ങളും ഷാർജയിെല വിവിധ കലാകേന്ദ്രങ്ങൾ വേദിയാവുന്ന ഉൽസവകാലത്ത് അരങ്ങേറും. പ്രഭാഷണങ്ങൾ,പ്രദർശനങ്ങൾ,ശിൽപശാലകൾ എന്നിവയിൽ ലോകത്തിെൻറ പല ഭാഗങ്ങളിൽ നിന്നുള്ള കലാകാരും കലാസ്വാദകരും പങ്കാളികളാവും. ഷാർജ ആർട്ട് മ്യുസിയത്തിനു പുറമെ അൽ മജാസ് വാട്ടർ ഫ്രണ്ട്, മരായ ആർട്ട് സെൻറർ തുടങ്ങിയ കേന്ദ്രങ്ങളിലും മനോഹരമായ പ്രദർശനങളും ക്യാമ്പുകളുമൊരുങ്ങും.
യു.എ.ഇയിൽ നിന്നും അറബ് ലോകത്തു നിന്നുമുള്ള കലാകാരിലൊതുങ്ങുന്നില്ല ഇസ്ലാമിക കലയെന്നും ഇത് സാർവദേശീയമാണെന്നും അൽ ഖസീർ വ്യക്തമാക്കി. 20 രാജ്യങ്ങളിൽ നിന്ന് 63 കലാകാരാണ് എത്തുന്നത്. 161 അതിഥി പ്രഭാഷകരുമുണ്ടാവും. അറബി കലിഗ്രഫി പരിശീലനവും ഇൗ കാലയളവിൽ നടക്കും.
എമിറേറ്റ്സ് അസോസിയേഷൻ ഒാഫ് അറബിക് കാലിഗ്രഫി ആൻറ് ഇസ്ലാമിക് ഡെക്കറേഷനുമായി സഹകരിച്ചാണ് ഗൾഫ് കാലിഗ്രഫി ഫോറം അരങ്ങേ
റുക. യു.എ.ഇ, കുവൈത്ത്, സൗദി, ബഹ്റൈൻ, ഒമാൻ എന്നിവിടങ്ങളിൽ നിന്ന് 21 യുവ കലാകാരികളുടെ പങ്കാളിത്തവും ഇൗ വർഷം മേളയുടെ പുതുമയാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
