ഷാര്‍ജ ഇസ്ലാമിക് അഫയേഴ്സ് ഡയറക്ടറേറ്റ് രണ്ട് പള്ളികള്‍ തുറന്നു
text_fieldsഅല്‍ സിയൂഹിലെ അല്‍ അഫു പള്ളി
ഷാര്‍ജ: അല്‍ സിയൂഹ് ജനവാസ മേഖലയില്‍ ഷാര്‍ജ ഇസ്ലാമിക് അഫയേഴ്സ് ഡയറക്ടറേറ്റ് രണ്ട് പള്ളികള്‍ തുറന്നു. 12,332 ചതുരശ്ര മീറ്റര്‍ വിസ്തീർണമുള്ള അല്‍ അഫു പള്ളി ഇസ്ലാമിക വാസ്തുവിദ്യയും ആധുനികതയും സമന്വയിപ്പിക്കുന്നു.
നാല് വൃത്താകൃതിയിലുള്ള താഴികക്കുടങ്ങളും 30 മീറ്റര്‍ വീതം ഉയരമുള്ള രണ്ട് മിനാരങ്ങളും ഇതിനുണ്ട്. 1135 പുരുഷന്മാര്ക്കും 85 സ്ത്രീകള്‍ക്കും ഒരേസമയം നമസ്കരിക്കുവാനുള്ള സൗകര്യമാണ് ഈ പള്ളിയിലുള്ളത്.
ഇതേ മാതൃകയില്‍ തന്നെ നിര്‍മിച്ച 1468 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള അമര്‍ ബിന്‍ അബ്സ പള്ളിയില്‍ 460 പുരുഷന്മാർക്കും 60 സ്ത്രീകള്‍ക്കും നമസ്കരിക്കാം.
വൃത്താകൃതിയിലുള്ള താഴികക്കുടവും 19.1 മീറ്റര്‍ ഉയരമുള്ള മിനാരവുമാണ് പള്ളിക്കുള്ളത്. ഉപനഗരങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളും മറ്റും യഥാക്രമം പൂര്‍ത്തിയാക്കുവാനും പൗരന്മാര്ക്കും താമസക്കാര്‍ക്കും മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനുമുള്ള സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ നിര്‍ദേശപ്രകാരമാണ് മരുഭൂനഗരമായ അല്‍ സിയൂഹില്‍ പള്ളികള്‍ നിര്‍മിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

