നിക്ഷേപം വർധിപ്പിക്കാൻ ആഹ്വാനവുമായി ഷാർജ ഇൻവെസ്റ്റ്മെന്റ് ഫോറം
text_fieldsഷാർജ: എമിറേറ്റിലെ നിക്ഷേപം വർധിപ്പിക്കാനുള്ള പുതുപദ്ധതികളും ആശയങ്ങളും ചർച്ചചെയ്ത് ഷാർജ ഇൻവെസ്റ്റ്മെന്റ് ഫോറത്തിന്റെ ആറാം പതിപ്പ് സമാപിച്ചു. ഷാർജ ഉപഭരണാധികാരി ശൈഖ് അബ്ദുല്ല ബിൻ സാലിം ബിൻ സുൽത്താൻ അൽ ഖാസിമിയുടെയും ഷാർജ ഇൻവെസ്റ്റ്മെന്റ് ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി ചെയർപേഴ്സൻ ശൈഖ ബുദൂർ ബിൻത് സുൽത്താൻ അൽ ഖാസിമിയുടെയും സാന്നിധ്യത്തിലായിരുന്നു ഇൻവെസ്റ്റ്മെന്റ് ഫോറം അരങ്ങേറിയത്.
ഷാർജയിലെ നിക്ഷേപ അവസരങ്ങൾ ഉയർത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഇൻവെസ്റ്റ്മെന്റ് ഫോറം. ആഗോള നിക്ഷേപ മേഖലയിലെ ഏറ്റവും പുതിയ വിപണി പ്രവണതകളും സംഭവവികാസങ്ങളും ചർച്ചചെയ്യപ്പെട്ടു. അന്താരാഷ്ട്ര വിദഗ്ധർ, മുതിർന്ന ഉദ്യോഗസ്ഥർ, നിക്ഷേപകർ, ബിസിനസുകാർ തുടങ്ങിയവരുൾപ്പെടെ 1500ഓളം പേർ പങ്കെടുത്തു.
സ്ഥാപനങ്ങൾ തങ്ങളുടെ നിക്ഷേപസാധ്യതകൾ വിവരിക്കുന്നതായിരുന്നു ഫോറം. മൊറീഷ്യസ്, സെനഗാൾ, ഘാന എന്നിവയുൾപ്പെടെ വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരും പങ്കെടുത്തു. മിഡിലീസ്റ്റ്, നോർത്ത് ആഫ്രിക്ക, പശ്ചിമേഷ്യ എന്നിവിടങ്ങളിലെ വിദേശ നിക്ഷേപം ആകർഷിക്കുന്നതിൽ യു.എ.ഇയുടെ പങ്കിനെക്കുറിച്ച് സാമ്പത്തിക മന്ത്രി അബ്ദുല്ല ബിൻ തൂഖ് അൽ മർറി വിവരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

