Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightവ​ര​വാ​യി...

വ​ര​വാ​യി അ​ക്ഷ​ര​ങ്ങ​ളു​ടെ പൂ​ക്കാ​ലം

text_fields
bookmark_border
വ​ര​വാ​യി അ​ക്ഷ​ര​ങ്ങ​ളു​ടെ പൂ​ക്കാ​ലം
cancel

ഷാ​ർ​ജ: വാ​യ​ന​യു​ടെ പു​തു​ലോ​ക​ത്തെ സ്വാ​ഗ​തം ചെ​യ്ത് അ​ക്ഷ​ര​ങ്ങ​ളു​ടെ വ​സ​ന്ത​കാ​ല​ത്തി​ന് തു​ട​ക്ക​മാ​കാ​ൻ​ ഇ​നി ദി​വ​സ​ങ്ങ​ൾ മാ​ത്രം. ലോ​ക​ത്തെ മൂ​ന്നാ​മ​ത്തെ വ​ലി​യ പു​സ്ത​കോ​ത്സ​വ​മാ​യ ഷാ​ർ​ജ അ​ന്താ​രാ​ഷ്ട്ര പു​സ്ത​കോ​ത്സ​വ​ത്തി​ന്‍റെ 42ാമ​ത്​ എഡിഷന്​ ബുധനാഴ്ച ​ തു​ട​ക്ക​മാ​വും. ഷാ​ർ​ജ എ​ക്സ്​​പോ സെ​ന്‍റ​റി​ലാ​ണ്​ മേ​ള ആ​രം​ഭി​ക്കു​ന്ന​ത്. ഇ​തി​നാ​യു​ള്ള ഒ​രു​ക്ക​ങ്ങ​ൾ അ​വ​സാ​ന ഘ​ട്ട​ത്തി​ലാ​ണ്. ‘നാം ​പു​സ്ത​ക​ങ്ങ​ളെ കു​റി​ച്ച്​ സം​സാ​രി​ക്കു​ന്നു’ എ​ന്ന​താ​ണ്​ ഇ​ത്ത​വ​ണ മേ​ള​യു​ടെ സ​ന്ദേ​ശം.

12 ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന മേ​ള​യി​ലൂ​ടെ ലോ​ക​ത്തി​ന്‍റെ നാ​നാ ഭാ​ഗ​ത്തു നി​ന്നു​മെ​ത്തു​ന്ന വി​ഖ്യാ​ത​രാ​യ എ​ഴു​ത്തു​കാ​രെ പ​രി​ച​യ​പ്പെ​ടാ​നും പു​തി​യ പ്ര​സാ​ദ​ക​രു​ടെ പു​സ്ത​ക​ങ്ങ​ൾ വാ​ങ്ങാ​നും വാ​യ​ന​യു​ടെ പു​തു ലോ​കം തു​റ​ക്കാ​നു​മു​ള്ള സു​വ​ർ​ണാ​വ​സ​ര​മാ​ണ്​ സ​ന്ദ​ർ​ശ​ക​ർ​ക്ക്​ ല​ഭി​ക്കു​ന്ന​ത്​. 15 ല​ക്ഷം പു​സ്ത​ക​ങ്ങ​ൾ ഇ​ത്ത​വ​ണ മേ​ള​യി​ലെ​ത്തും.

ഇ​ന്ത്യ​യി​ൽ നി​ന്ന്​ 120 പ്ര​സാ​ധ​ക​രാ​ണ്​ പ​​ങ്കെ​ടു​ക്കു​ന്ന​ത്. കൊ​റി​യ​യാ​ണ്​ ഈ ​വ​ർ​ഷ​ത്തെ വി​ശി​ഷ്ടാ​തി​ഥി രാ​ജ്യം. യു​വ​ത​ല​മു​റ​യ്ക്ക് ഏ​റെ പ്രി​യ​ങ്ക​ര​മാ​യ കൊ​റി​യ​ന്‍ സം​സ്‌​കാ​ര​ത്തി​ന്‍റെ വൈ​വി​ധ്യ​ത്തെ​ പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന പ​രി​പാ​ടി​ക​ള്‍ ദ​ക്ഷി​ണ കൊ​റി​യ​ന്‍ പ​വ​ലി​യ​നി​ല്‍ സം​ഘ​ടി​പ്പി​ക്കും. ക​ഴി​ഞ്ഞ ജൂ​ണി​ല്‍, സി​യോ​ള്‍ ഇ​ന്‍റ​ര്‍നാ​ഷ​ണ​ല്‍ ബു​ക്ക് ഫെ​യ​റി​ന്‍റെ 65-ാമ​ത് എ​ഡി​ഷ​നി​ല്‍ ഷാ​ര്‍ജ​യാ​യി​രു​ന്നു ദ​ക്ഷി​ണ കൊ​റി​യ​യു​ടെ അ​തി​ഥി.

അ​തേ​സ​മ​യം, ഈ ​വ​ര്‍ഷ​വും ഇ​ന്ത്യ​യി​ല്‍ നി​ന്ന്​ നി​ര​വ​ധി പ്ര​ഗ​ല്‍ഭ​രെ​ത്തു​ന്നു​ണ്ട്. സാ​ഹി​ത്യ, സാം​സ്‌​കാ​രി​ക, ച​ല​ച്ചി​ത്ര, ശാ​സ്ത്ര, ബി​സി​ന​സ്, മാ​ധ്യ​മ, ദു​ര​ന്ത നി​വാ​ര​ണ മേ​ഖ​ല​ക​ളി​ല്‍ അ​റി​യ​പ്പെ​ടു​ന്ന വ്യ​ക്തി​ത്വ​ങ്ങ​ളാ​ണ് സാ​ന്നി​ധ്യ​മ​റി​യി​ക്കു​ക. ത​ങ്ങ​ളു​ടെ പു​സ്ത​ക​ങ്ങ​ള്‍ സം​ബ​ന്ധി​ച്ചും ജീ​വി​താ​നു​ഭ​വ​ങ്ങ​ളും മ​റ്റും ഇ​വ​ര്‍ സ​ദ​സ്സു​മാ​യി പ​ങ്കു വ​യ്ക്കു​ന്ന​താ​ണ്.

നീ​ന ഗു​പ്ത, നി​ഹാ​രി​ക എ​ന്‍.​എം, ക​രീ​ന ക​പൂ​ര്‍, അ​ജ​യ് പി.​മ​ങ്ങാ​ട്ട്, ഇസ്റോ ചെ​യ​ര്‍മാ​ന്‍ എ​സ്.​സോ​മ​നാ​ഥ്, ക​ജോ​ള്‍ ദേ​വ്ഗ​ന്‍, ജോ​യ് ആ​ലു​ക്കാ​സ്, യാ​സ്മി​ന്‍ ക​റാ​ച്ചി​വാ​ല, അ​ങ്കു​ര്‍ വാ​രി​കൂ, സു​നി​താ വി​ല്യം​സ്, മ​ല്ലി​ക സാ​രാ​ഭാ​യ്, ബ​ര്‍ഖാ ദ​ത്ത്, ഡോ. ​മു​ര​ളി തു​മ്മാ​രു​കു​ടി തു​ട​ങ്ങി​യ​വ​രാ​ണ് ഈ ​വ​ര്‍ഷ​ത്തെ പു​സ്ത​ക മേ​ള​യി​ല്‍ അ​തി​ഥി സാ​ന്നി​ധ്യ​ങ്ങ​ളാ​കു​ന്ന​ത്. ബാ​ൾ​റൂ​മി​ലും ഇ​ന്‍റ​ലി​ക്​​ച്വ​ൽ ഹാ​ളി​ലു​മാ​ണ്​ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ സെ​ഷ​ൻ ഒ​രു​ക്കു​ന്ന​ത്. രാ​വി​ലെ 10 മു​ത​ൽ 12 വ​രെ​യാ​ണ്​ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ ന​ൽ​കി​യി​രി​ക്കു​ന്ന സ​ന്ദ​ർ​ശ​ന സ​മ​യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Expo CenterSharjah International Book Festival
News Summary - Sharjah International Book Festival begins on Wednesday
Next Story