മലയാളി വിദ്യാർഥിനിയുടെ പുസ്തകം പ്രകാശനം ചെയ്തു
text_fieldsമെഹ്റീെൻറ പുസ്തകം എം.എ. യൂസുഫലിക്ക് കൈമാറുന്നു. പിതാവ് എം.എ. സലീം സമീപം
ഷാര്‍ജ: മലയാളിയായ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി മെഹ്റീന്‍ സലീമിെൻറ ഇംഗ്ലീഷ് പുസ്തകം ഷാര്‍ജ പുസ്തക മേളയില്‍ പ്രകാശനം ചെയ്തു. ദി വേള്‍ഡ് ഈസ് നോട്ട് ഓള് സണ്‍ഷൈന്‍ ആന്‍ഡ് ഹാപ്പിനസ് എന്ന പുസ്തകം യു.എ.ഇ സ്വദേശിയായ നടനും അബൂദബി ടെലിവിഷന്‍ അവതാരകനുമായ അലി അല്‍ കാജ പ്രകാശനം ചെയ്തു. ഷാര്‍ജ പുസ്തക മേളയുടെ എക്സ്റ്റേണല്‍ അഫയേഴ്സ് എക്സിക്യുട്ടിവ് കെ. മോഹന്‍കുമാര്‍ ആദ്യ കോപ്പി ഏറ്റുവാങ്ങി.
ലുലു ഗ്രൂപ് ഡയറക്ടര്‍ എം.എ. സലീമിെൻറ മകളാണ് മെഹ്റീന്‍. ലുലു ഗ്രൂപ് ചെയര്മാന് എം.എ. യൂസുഫലിക്കും തെൻറ പുസ്തകം മെഹ്റിന് സമ്മാനിച്ചു. ലിപിയാണ് പുസ്തക പ്രസാധകര്. രാധാകൃഷ്ണന് മച്ചിങ്കല്‍ ഇംഗ്ലീഷിലും ബഷീര്‍ തിക്കോടി മലയാളത്തിലും പുസ്തകം പരിചയപ്പെടുത്തി. ദുബൈ വെല്ലിങ്ടണ്‍ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയാണ് മെഹ്റീന്‍.

