ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവം
text_fieldsമൂന്നു നേതാക്കളുടെ മൂന്നു പുസ്തകങ്ങള്‍
ഷാർജ: പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്, മുൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, എ.ഐ.സി.സി സെക്രട്ടറി ടി.എന്‍ പ്രതാപന് എന്നിവരെ കുറിച്ചുള്ള ‘തേര്‍ട്ടി മിനിറ്റ്സ് ബയോഗ്രഫി’ എന്ന പുസ്തകം പ്രകാശനം ചെയ്തു.
ഷാര്‍ജ രാജ്യാന്തര പുസ്തക മേളയിലാണ് ഒരേ ദിനം ഒരേ വേദിയില്‍ മൂന്നു പുസ്തകങ്ങളും പ്രകാശനം ചെയ്യപ്പെട്ടത്. ഹരിതം ബുക്സ് ആണ് പ്രസാധകർ. ‘തേര്‍ട്ടി മിനിറ്റ്സ് ബയോഗ്രഫി’ പരമ്പര, മാധ്യമ പ്രവര്ത്തകൻ എല്‍വിസ് ചുമ്മാര്‍ ഉദ്ഘാടനം ചെയ്തു. വി.ഡി സതീശനെ കുറിച്ച് ടോണി ചിറ്റേട്ടുകുളം എഴുതിയ പുസ്തകം പ്രദീപ് നെന്മാറക്ക് നല്കി പ്രകാശനം ചെയ്തു.
രമേശ് ചെന്നിത്തലയെ കുറിച്ച് ഡോ. പ്രദീപ് കറ്റോട് എഴുതിയ പുസ്തകം അഡ്വ. ഹബീബ് ഖാന് നല്കി പ്രകാശനം ചെയ്തു. ടി.എന്‍ പ്രതാപനെ കുറിച്ച് ഡോ. എന്‍.എസ് അബ്ദുല്‍ ഹമീദ് എഴുതിയ പുസ്തകം എഴുത്തുകാരി ബിജിലി അനീഷിന് നല്‍കിയും ഡോ. എസ്.എസ് ലാല്‍ പ്രകാശനം നിര്‍വഹിച്ചു. ചടങ്ങില്‍ വിനോദ് വിഷ്ണുദാസ് രചിച്ച ഏകലവ്യന് എന്ന പുസ്തകവും പ്രകാശനം ചെയ്തു. എം.എ ഷഹനാസ് അധ്യക്ഷത വഹിച്ചു. പ്രതാപന് തായാട്ട് പുസ്തകങ്ങളെ പരിചയപ്പെടുത്തി.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്, മുൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, എ.ഐ.സി.സി സെക്രട്ടറി ടി.എന്‍. പ്രതാപന് എന്നിവരെ കുറിച്ചുള്ള പുസ്തകങ്ങൾ പ്രകാശനം ചെയ്യുന്നു
‘അക്ഷരക്കടലിലെ വേലിയേറ്റം’
ഷാർജ: ഷാർജ പുസ്തകോത്സവത്തെ കുറിച്ച് വിവരിക്കുന്ന ‘അക്ഷരക്കടലിലെ വേലിയേറ്റം’ ഷാർജ പുസ്തകോത്സവത്തിൽ പ്രകാശിതമായി.
വാർത്ത അവതാരകൻ ശ്രീജിഷ് ശാരദ ശ്രീകണ്ഠൻ നായരാണ് രചയിതാവ്. ദുബൈ വാർത്ത ജനറൽ മാനേജർ ദീപ ഗണേഷ്, യുവ ഗായകൻ രവിശങ്കറിന് നൽകിയാണ് പുസ്തകത്തിന്റെ പ്രകാശനം നിർവഹിച്ചത്. ചടങ്ങിൽ മാധ്യമ പ്രവർത്തകൻ നിസാർ സെയ്ദ് മുഖ്യ പ്രഭാഷണം നടത്തി.
എഴുത്തുകാരി കെ.പി സുധീര, മീഡിയ വൺ മിഡിൽ ഈസ്റ്റ് എഡിറ്റോറിയൽ ഹെഡ് എം.സി.എ നാസർ, പുന്നക്കൻ മുഹമ്മദ്അലി, അഹമ്മദ് ഷെരീഫ്, കെ.വി ഷംസുദ്ദീൻ, ഷാജി നരിക്കൊല്ലി, എം.എ ഷഹ്നാസ്, അനൂപ് കീച്ചേരി, ആമിന നിസാർ, ലിപി അക്ബർ, എം.എ സുഹൈൽ തുടങ്ങിയവർ ആശംസകൾ നേർന്നു. ലിപി പബ്ലിക്കേഷൻസാണ് പ്രസാധകർ.
ശ്രീജിഷ് ശാരദ ശ്രീകണ്ഠൻ നായർ എഴുതിയ ‘അക്ഷരക്കടലിലെ വേലിയേറ്റം’ ദീപ ഗണേഷ് രവിശങ്കറിന് നൽകി
പ്രകാശനം ചെയ്യുന്നു
‘പൗരൻ’
ഷാർജ: കേരളത്തിലെ പ്രമുഖ മനുഷ്യാവകാശ പ്രവർത്തകൻ അഡ്വ. പി.എ പൗരന്റെ ആത്മകഥ ‘പൗരൻ’ ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്തു. നവംബർ 15ന് വൈകീട്ട് റൈറ്റേഴ്സ് ഫോറത്തിൽ നടന്ന ചടങ്ങിൽ പി. ശിവപ്രസാദ് പുസ്തകത്തിന്റെ പ്രകാശനം നിർവഹിച്ചു. ഹമീദ് ചങ്ങരംകുളം പുസ്തകം ഏറ്റുവാങ്ങി. ചടങ്ങിൽ ഷാജി പുഷ്പാംഗദൻ ആശംസ അർപ്പിച്ചു. അഞ്ചു പതിറ്റാണ്ടായി മനുഷ്യാവകാശ, പൗരാവകാശ മേഖലകളിൽ ഇടവേളകളില്ലാതെ പ്രവർത്തിക്കുന്ന ശ്രദ്ധേയനായ അഭിഭാഷകൻ തന്റെ ഏഴരപ്പതിറ്റാണ്ട് നീണ്ട ജീവിതം ചുരുക്കിപ്പറയുകയാണ് ‘പൗരൻ’ എന്ന ആത്മകഥയിലൂടെ.
അഡ്വ. പി.എ പൗരന്റെ ആത്മകഥ ‘പൗരൻ’ പി. ശിവപ്രസാദ് പ്രകാശനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

